Advertisment

കുട്ടികളിലെ പഠന പിന്നോക്കാവസ്ഥയെ തരണം ചെയ്യാം. കിരണം പേരന്റിംങ് പരിശീലന കളരി നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:   എങ്ങനെ കുട്ടികളിലെ പഠന പിന്നോക്കാവസ്ഥയെ തരണം ചെയ്യാം, പെരുമാറ്റ വൈകല്യങ്ങളെ ചെറിയ തന്ത്രങ്ങളിലൂടെ മാറ്റിയെടുക്കാം, സാമൂഹിക അനുരൂപീകരണത്തിനായി മൃദുവായ കഴിവുകൾ വളർത്തിയെടുക്കാം, അവരുടെ മികവുറ്റ സ്വഭാവ രൂപീകരണത്തിന് രക്ഷിതാക്കൾക്കുളള പങ്ക് തുടങ്ങിയ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകി ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ ചെയർമാൻ എൻ.ജി.ജ്വോൺസ്സൺ പരിശീലന കളരി നയിച്ചു.

Advertisment

publive-image

പാലക്കാട് കിരണം ചാരിറ്റബിൾ ട്രസ്റ്റ്, ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ പാലക്കാടുമായി സഹകരിച്ച്, പല്ലശ്ശന എ.എൽ.പി. സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടിയാണ് പരിശീലനം നടത്തിയത്. ശിൽപശാലയുടെ ഉദ്ഘാടനം പേരന്റ്സ് റ്റീച്ചേർസ് അസോസിയേഷൻപ്രസിഡെന്റ് കാജാ ഹുസൈൻ നിർവഹിച്ചു.

publive-image

പ്രധാന അദ്ധ്യാപിക പ്രമീളാ ദേവി. എം.കെ അദ്ധ്യക്ഷത വഹിച്ചു. മണികണ്ഠൻ പല്ലശ്ശന, ആറു.കെ, ഷാജി കുമാർ, റിഷാന തുടങ്ങിയവർ സംസാരിച്ചു

Advertisment