Advertisment

'മാറുന്ന ലോകത്തിനു മുന്നിൽ നടക്കാൻ' - യുവജന ശാക്തീകരണ പരിപാടി നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:   കെ.എം.സി.സി കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഗേറ്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ "മാറുന്ന ലോകത്തിനു മുന്നിൽ നടക്കാൻ" എന്ന പ്രമേയത്തിൽ യുവജന ശാക്തീകരണ പരിപാടി നടത്തി. കെ.എ.എച്ച് ഹയർ സെക്കന്ററി സ്കൂൾ സെമിനാർ ഹാളിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനും തളിപ്പറമ്പ് ഇമേജ് ഡയറക്ടറുമായ അഡ്വ.എസ്.മമ്മു ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഗേറ്റ്സ് അക്കാഡമിക് കോ-ഓർഡിനേറ്റർ സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എ.അബൂബക്കർ,ഹമീദ് കൊമ്പത്ത്, സലീം നാലകത്ത്, റഷീദ് കല്ലടി,കെ.എ. ഹുസ്നി മുബാറക്, എം.പി.സാദിഖ്, എം.മുഹമ്മദലി മിഷ്ക്കാത്തി, എ.കെ.കുഞ്ഞയമു, കെ.മൊയ്തുട്ടി, ഒ.മുഹമ്മദലി, ഇ.പി.റഷീദ്, ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് നാസർ പടുവിൽ, ജിദ്ദ കെ.എം.സി.സി പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ റസാഖ് പ്രസംഗിച്ചു.

വി.പി.ഷൗക്കത്ത്, ജലീൽ പൊൻപാറ, കെ.എച്ച്.ഫഹദ്, മനാഫ് കോട്ടോപ്പാടം, കെ.ഫെമീഷ്, റാഷിഖ് കൊങ്ങത്ത്, എൻ.ഒ.ഷാഫി, ഷബീബ് അമ്പാഴക്കോട്, വി.പി.സലാഹുദ്ദീൻ നേതൃത്വം നൽകി.

Advertisment