Advertisment

വാളയാറിലെ രണ്ടു പെൺകുട്ടികളുടെ മരണം: നീതിക്കു വേണ്ടി ബിജെപിയുടെ പ്രതിഷേധ ജ്വാല

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കോങ്ങാട്:   എട്ടും പതിനൊന്നും വയസുള്ള പെൺകുട്ടികൾപീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട വാളയാറിലെ സഹോദരിമാർക്ക് രാഷ്ട്രീയ സമ്മർദ്ദത്തിൽ, നിയമപാലകരുടെ നിഷ്ക്രിയത്വം മൂലം നീതി നഷ്ടപ്പെട്ട സംഭവത്തിൽ ബിജെപി കേരളശ്ശേരിയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.

Advertisment

publive-image

ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വിധി പ്രതികൂലമായതിന് പിന്നിൽ പോലീസിന്റെ നിഷ്ക്രിയത്വമാണ്. രാഷ്ട്രീയ സമ്മർദ്ദം പോലീസിന് ഉണ്ടായിട്ടുണ്ട്.

പോക്സോ കേസുകളിൽ ഹാജരാകുന്ന,ഈ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായിട്ടുള്ള വക്കീൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്തെത്തിയത് കേസ് അട്ടിമറിക്കാനാണ്. ഈ വിഷയത്തിൽ പട്ടികജാതി വകുപ്പ് മന്ത്രിയുടെ മൗനം ലജ്ജാകരമാണ്.

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എ.ബിദിൻ, എം.പി.രാമകൃഷ്ണൻ, വി.സി.ബാലകൃഷ്ണൻ, എൻ.കെ ജയപ്രകാശ്, പി.ബാലഗോപാലൻ, പി.സുശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment