കോട്ടോപ്പാടം ഗേറ്റ്സ് ഉപരിപഠന സെമിനാർ പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു

സമദ് കല്ലടിക്കോട്
Wednesday, May 15, 2019

മണ്ണാർക്കാട്:  എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ശേഷമുള്ള വിവിധ ഉപരിപഠന-തൊഴിൽ അവസരങ്ങളെക്കുറിച്ച് തിരിച്ചറിവ് നൽകുന്നതിനായി കോട്ടോപ്പാടം പഞ്ചായത്ത്ജി.സി.സി-കെ.എം. സി.സി കമ്മിറ്റിയുടെ കീഴിലുള്ള സാമൂഹ്യ സന്നദ്ധ സംഘടനയായ ഗൈഡൻസ് ആന്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്സ്)യുടെ നേതൃത്വത്തില്‍ ഉപരിപഠന സെമിനാർ സംഘടിപ്പിച്ചു.

കോട്ടോപ്പാടം സി.എച്ച്. ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ എ.അബൂബക്കർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗേറ്റ്സ് കോ-ഓർഡിനേറ്റർ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അസീസ് കോട്ടോപ്പാടം, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലടി അബൂബക്കർ, അരിയൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.എ.സിദ്ദീഖ്, ഹബീബ് ഫൈസി കോട്ടോപ്പാടം, എ.കെ.കുഞ്ഞയമു, ഇ.പി. റഷീദ്, കെ.എ.ഹുസ്നി മുബാറക്, എം.പി. സാദിഖ്, ഒ.മുഹമ്മദലി, കെ.മൊയ്തുട്ടി, സിദ്ദീഖ് പാറോക്കോട്, കെ.ടി.അബ്ദുള്ള, പാറശ്ശേരി ഹസ്സൻ, കെ.പി.ഉമ്മർ, എം.കെ.മുഹമ്മദലി, റഷീദ് മുത്തനിൽ, എം.കെ.ബക്കർ, മുനീർ താളിയിൽ, ഖത്തർ കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് എം. ഷറഫുദ്ദീൻ പ്രസംഗിച്ചു.

പ്രമുഖ കരിയർ ഗൈഡ് ആന്റ് ലൈഫ് കോച്ച് സി.ജമാലുദ്ദീൻ (കരിയർ ആചാര്യ, കോഴിക്കോട്)സിവിൽ സർവീസ്, എൻജിനീയറിങ്, മെഡിക്കൽ, നഴ്സിങ്, ഏവിയേഷൻ, വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങിയ മേഖലകളിലുള്ള ഉപരിപഠനം, തൊഴിൽ സാധ്യതകൾ, വിവിധ കോഴ്സുകൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ, ബാങ്ക് വായ്പകൾ എന്നിവ സംബന്ധിച്ച് ക്ലാസ്സ് നയിച്ചു.

കെ.എച്ച്.ഫഹദ്, മനാഫ് കോട്ടോപ്പാടം, കെ.ഫെമീഷ്,എൻ.ഒ.ഷാഫി, സി.എച്ച്.കുഞ്ഞാണി ഹാജി, ജലീൽ പൊൻപാറ, എം.ഹംസക്കുട്ടി, കെ.പി.മജീദ്, കെ.ബാവ, കെ.ടി.കുഞ്ഞിമുഹമ്മദ്, വി.പി.ഷൗക്കത്ത്, ഒ.ഇർഷാദ്, ഷൗക്കത്ത് തിരുവഴാംകുന്ന്, സി.കെ.സുബൈർ, വി.പി.സലാഹുദ്ദീൻ, പി.മുഹമ്മദ് ഫാരിസ് സെമിനാറിന് നേതൃത്വം നൽകി.

അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളിലേക്ക് തിരിയാന്‍ സഹായിക്കുന്ന നൂറ് കണക്കിന് കോഴ്‌സുകളും സ്ഥാപനങ്ങളും പരിചയപെടുന്നതിനും സംശയ നിവാരണം നടത്തുന്നതിനുമായി സംഘടിപ്പിച്ച സെമിനാർ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിറസാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.

×