Advertisment

കോട്ടോപ്പാടം എച്ച്.എസ്.എസ് വാർഷികവും യാത്രയയപ്പും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  നാടിന്റെ വിദ്യാഭ്യാസ- സാംസ്കാരിക മുന്നേറ്റത്തിന് വഴിയൊരുക്കിയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ സുസ്ഥിര മികവു പുലർത്തിയും 43 വർഷങ്ങൾ പൂർത്തിയാക്കിയ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും നടത്തി. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ അധ്യക്ഷനായി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലടി അബൂബക്കർ, ഗ്രാമപഞ്ചായത്തംഗം ബിന്ദു കളപ്പാറ, പി.ടി.എ പ്രസിഡണ്ട് കെ.ബാവ ഉപഹാര സമർപ്പണം നടത്തി.അരിയൂർ സഹകരണ ബാങ്ക് നടപ്പാക്കുന്ന "ഒരു കുട്ടിക്ക് ഒരു പുസ്തകം" പദ്ധതിയുടെയും രക്തദാനസേനയുടെയും പ്രഖ്യാപനം ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ.സിദ്ദീഖ് നിർവ്വഹിച്ചു.

പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ജി.ഫർസാനയുടെ "സ്വപ്നമോ സത്യമോ !" ചെറുകഥാസമാഹാരം എൻ.ഷംസുദ്ദീൻ എം.എൽ.എയും ഹരിതസേനാ പ്രസിദ്ധീകരണം "ഹരിത സമാചാർ" ഡോ.കല്ലടി അബ്ദുവും പ്രകാശനം ചെയ്തു. എൻ.എസ്.എസ് യൂണിറ്റിന്റെ സഹപാഠിക്കൊരു സ്നേഹവീട് പദ്ധതിയിലേക്ക് എൻ.അയമുട്ടിഹാജി ആദ്യ തുക ചടങ്ങിൽ കൈമാറി.

publive-image

പ്രിൻസിപ്പാൾ പി.ജയശ്രീ, പ്രധാനാധ്യാപിക എ.രമണി, മാനേജർ കല്ലടി റഷീദ്, വി.സുകുമാരൻ,കെ.നാസർ ഫൈസി, സി.എം.മൊയ്തീൻകുട്ടി, എൻ.മുഹമ്മദാലി,പി.എൻ.മോഹനൻ,കെ.ഹസ്സൻ,പി.സൈനബ,കെ.സജില,ടി.കെ.ആമിനക്കുട്ടി,കെ.ടി.അബ്ദുള്ള, വി.പി.സലാഹുദ്ദീൻ, എം.രാധ,ജി.അമ്പിളി, സ്കൂൾ ലീഡർ എൻ.നാജിയ, വിരമിക്കുന്ന അധ്യാപക-ജീവനക്കാരായ മുഹമ്മദ് നാലകത്ത്, കവിത ബി.നായർ, കെ.ജമീല,കെ.പി.അബ്ദുൽമജീദ്,പ്രോഗ്രാം കൺവീനർ കെ.മൊയ്തുട്ടി പ്രസംഗിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ഏഷ്യയിൽ നിന്ന് ഓണററി ഡി.ലിറ്റ് നേടിയ ഹമീദ് കൊമ്പത്ത്,പി.ഗിരീഷ്,പ്രളയകാല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം നടത്തിയ എം.പി. സാദിഖ്,കെ.മൊയ്തുട്ടി എന്നീ അധ്യാപകരേയും ഫിയോറന്റിന ക്ലബ്ബിനെയും വിവിധ മത്സര വിജയികളേയും ആദരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisment