Advertisment

കോവിഡ് ഭീഷണിക്കിടയിലെ പരീക്ഷാ നടത്തിപ്പ് ആശങ്കാജനകം:കെ. എച്ച്. എസ്. ടി. യു

New Update

മണ്ണാർക്കാട്: എസ് എസ് എൽ സി, ഹയർ സെക്കന്ററി പൊതു പരീക്ഷകൾ മുടക്കമില്ലാതെ നടക്കുമ്പോൾ തന്നെ പരീക്ഷക്ക് വരുന്ന വിദ്യാർഥികളുടെ ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കാണാതെ പോകുന്നത് ഏറെ ആശങ്കാജനകമാണെന്ന് കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപെട്ടു.

Advertisment

പരസ്പര സമ്പർക്കത്തിനുള്ള അവസരങ്ങൾ കർശന നിർദേശങ്ങൾ വഴി കുറച്ചു കൊണ്ടുവരുമ്പോൾ തന്നെ പരീക്ഷയ്ക്ക് വരുന്ന വിദ്യാർഥികൾ കൂട്ടമായി സ്വകാര്യ ബസ്സുകളെയാണ് ആശ്രയിക്കുന്നത്.

10, 11, 12 ക്ലാസ്സുകളിലെ പരീക്ഷകൾ ഒരേ സമയം നടത്തുന്നത് ക്ലാസ് റൂമുകളിൽ കുട്ടികളുടെ ബാഹുല്യത്തിന് കാരണമായിട്ടുണ്ട്. ഇത് സമ്പർക്കത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.

അതേസമയം തന്നെ പല സ്ഥലങ്ങളിലും പൊതുജനങ്ങൾ യാത്രക്ക് മടി കാണിക്കുന്നത് നിമിത്തം ബസ്സുകൾ കൂട്ടമായി സർവീസ് നിർത്തി വെച്ചത് രൂക്ഷമായ യാത്രാ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമുണ്ട്.

തിക്കിതിരക്കിയുള്ള യാത്രയ്ക്ക് ശേഷം വിദ്യാർഥികൾ പരീക്ഷാ ഹാളിലും വീർപ്പുമുട്ടുന്നു. 20-20 ക്ലാസ് റൂമിൽ 30 മുതൽ 40 വരെ കുട്ടികൾ തിങ്ങിയിരുന്നാണ് പരീക്ഷ എഴുതുന്നത്.

ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച ഒരു മീറ്റർ ദൂരം കുട്ടികൾക്കിടയിൽ പാലിക്കാൻ സാധ്യമല്ല. കുട്ടികളുടെ തുടർ പഠന സാഹചര്യങ്ങൾ കരുതിയാണ് പരീക്ഷകൾ മാറ്റിവെക്കാത്തതെന്ന് എല്ലാവർക്കുമറിയാം. പക്ഷേ ആവശ്യമായ മുൻകരുതൽ എടുക്കാതെയുള്ള അത്യന്തം അലംഭാവത്തോടെയുള്ള ഈ പോക്ക് നമ്മെ ദുരന്തങ്ങളിലേക്ക് നയിക്കും.

പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ, അധ്യാപകർ എന്നിവർക്ക് മാസ്ക് , സാനിറ്റയിസർ , ഹാൻഡ് വാഷ് എന്നിവ ആവശ്യത്തിന് എത്തിച്ചിട്ടുണ്ടെന്നും അവ ശരിയായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് അധികാരികൾ ഉറപ്പാക്കണം.

പരീക്ഷാ ഹാളിലെ വിദ്യാർത്ഥികളുടെ എണ്ണം 20 ആക്കി നിജപ്പെടുത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യണം. ഇക്കാര്യത്തിൽ കൃത്യമായ മോണിറ്ററിംഗ് നടത്തണം. ആവശ്യമെങ്കിൽ പൊതു പരീക്ഷകൾ മാറ്റിവെയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കണം.

ഈ ദുരന്തമുഖത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മാത്രം കുട്ടംകൂടുന്നതിന് ന്യായീകരണമില്ല.

അടിയന്തിര പ്രാധാന്യത്തോടെ പരിഹാര നടപടികൾ സ്വീകരിച്ച് വിദ്യാർഥികളുടെയും , രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കയകറ്റണമെന്ന് കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറി സി സൈതലവി, ജില്ലാ പ്രസിഡന്റ് പി അഷ്‌റഫ് , ജനറൽ സെക്രട്ടറി കെ കെ നജ്മുദീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം പി സാദിഖ്, കെ എച്ച് ഫഹദ് , ട്രഷറർ കെ എ ഹുസ്നി മുബാറക്ക് , ഒ മുഹമ്മദ് അൻവർ എന്നിവർ ആവശ്യപ്പെട്ടു.

Advertisment