Advertisment

സത്യമെന്നത് മനുഷ്യനാകുന്നു. സത്യാനന്തര കാലത്ത് സത്യത്തിന്റെ പക്ഷം നിൽക്കുക: കെ.പി.രമണൻ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: സത്യാസത്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സത്യാനന്തര കാലമാണിത്. സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു.  മാനവിക വിരുദ്ധമായ എല്ലാറ്റിനെയും യോജിച്ച് ചോദ്യം ചെയ്യുകയാണ് നമുക്ക് ചെയ്യാനുള്ളത്. പ്രാഥമികമായിഎഴുത്തുകാരന്റെധർമവും അതായിരിക്കണമെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ.പി.രമണൻ പറഞ്ഞു.

Advertisment

publive-image

പാറപ്പുറം അക്ഷര വായനശാല ഭീമനാട് ഗവ:യു.പി.സ്‌കൂളിൽ സംഘടിപ്പിച്ച ടി.ആറിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ടി.ആർ. തിരുവഴാംകുന്നിന്റെ 'മനുഷ്യൻ എന്ന മനോഹര പദം' പുതിയ പുസ്തകം കെ. സുദർശന കുമാറിന് നൽകി കെ.പി. രമണൻ പ്രകാശനം ചെയ്തു.

മാനുഷികത എങ്ങനെ അർത്ഥപൂര്ണവും സർഗാത്മകവുമാക്കാമെന്ന കാഴ്ചപ്പാടുകൾ കുറിക്കപ്പെട്ട പുസ്തകമാണ്ചിത്ര രശ്മി ബുക്സ് പ്രസിദ്ധീകരിച്ച മനുഷ്യൻ എന്ന മനോഹര പദം. പുസ്തകത്തിന്റെ പ്രകാശനത്തോടൊപ്പംസമദ് കല്ലടിക്കോട് സംവിധാനം ചെയ്ത 'ടി.ആർ.എന്ന രണ്ടക്ഷരം' ഡോക്യൂമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

publive-image

സാഹിത്യ സാംസ്ക്കാരിക പ്രവർത്തകർ ഒത്തുകൂടിയ പരിപാടിയിൽ കെ.വിജയകൃഷ്ണൻ അധ്യക്ഷനായി. ജീവിതത്തിന്റെ ഉൾതുടിപ്പുകളേറ്റുവാങ്ങിയ സാധാരണ മനുഷ്യരാണ് അസാധാരണ മനുഷ്യരായി മാറിയതെന്നും ശ്രീനാരായണ ഗുരു അത്തരം ഒരു വ്യക്തി ആയിരുന്നെന്നും ഉദ്ഘാടകൻ പറഞ്ഞു.

കെ.പി.എസ് പയ്യനെടം, എ.രാമകൃഷ്ണൻ മാസ്റ്റർ, ഡോ.ബാസിം, ഇ.സ്വാമിനാഥൻ, പി.അച്യുതൻ മാസ്റ്റർ, ജയശ്രീ ചാത്തനാത്ത്, മിഥുൻ മനോഹർ, പി.എൻ.മോഹനൻ മാസ്റ്റർ, ജയപ്രകാശൻ മാസ്റ്റർ, ചന്ദ്രൻ തച്ചമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു. അരിയൂർ രാമകൃഷ്ണൻ മോഡറേറ്ററായി. എസ്.രമണൻ സ്വാഗതവും കൃഷ്ണകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisment