Advertisment

അധ്യാപകർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഐ ടി പരിശീലനം കെ പി എസ് ടി എ മണ്ണാർക്കാട് ഉപജില്ല കമ്മിറ്റി ബഹിഷ്കരിക്കുന്നു

New Update

മണ്ണാർക്കാട്:  സംസ്ഥാന സംയുക്ത അധ്യാപക സമിതിയുടെ ആഹ്വാന പ്രകാരം,

സംസ്ഥാനത്ത് നിലനിൽക്കുന്ന ഗുരുതര സാഹചര്യം പരിഗണിക്കാതെ മാർച്ച് പതിനെട്ട് മുതൽ അധ്യാപകർക്ക് മേൽ 'കൈറ്റ്' അടിച്ചേൽപ്പിക്കുന്ന ഐ ടി പരിശീലനം ബഹിഷ്കരിക്കാൻ കെ പി എസ് ടി എ മണ്ണാർക്കാട് ഉപജില്ലാ അധ്യാപക സമിതി തീരുമാനിച്ചു.

Advertisment

സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താതെയും തയ്യാറെടുപ്പ് നടത്താതെയുമാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത് . കഴിഞ്ഞ കാല പരിശീലനങ്ങളൊക്കെ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്താണ് നടത്തിയിരുന്നത്.

എന്നാൽ ഇതിൽ ബന്ധപ്പെട്ട സമിതികൾ വിളിച്ചു ചർച്ച നടത്താതെ ഏകപക്ഷീയമായാണ് പരിശീലനം അടിച്ചേൽപ്പിക്കുന്നത് .

കഴിഞ്ഞ വർഷത്തെ ഐ ടി പരിശീലനത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ ഇത് വരെ നൽകിയിട്ടില്ല. അത് ഇനിയും ലഭിക്കാത്തവർക്ക് ഉടൻ നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഈ അവസരത്തിൽ കമ്മിറ്റി ആവശ്യപ്പെടുന്നു.

അവധിക്കാലത്ത് നടത്തിയാൽ ആനുകൂല്യം നൽകേണ്ടി വരുമെന്നതിനാലാണ് ധൃതി പിടിച്ചു നടത്തിത്തീർക്കുന്നത്

. പരിശീലനം മാറ്റിവെക്കണമെന്നും എല്ലാവരുമായി ചർച്ചനടത്തണമെന്നും അധ്യാപക സംഘടനകൾ പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവരെക്കണ്ട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അതിൽ വ്യക്തമായ തീരുമാനമാകാത്തതിനാൽ പരിശീലനം ബഹിഷ്കരിക്കുന്നതിന് സംസ്ഥാന സംയുകത അധ്യാപക സമിതി ആഹ്വാനം ചെയ്തത്.

രാജ്യം മുഴുവൻ ജാഗ്രത കാണിക്കേണ്ട ഈ അടിയന്തര സാഹചര്യത്തിൽ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമന്നും കെ പി എസ്റ്റി എ മണ്ണാർക്കാട് ഉപജില്ല ആവശ്യപ്പെട്ടു.

ഉപ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് റവന്യൂ ജില്ലാ സെക്രട്ടറി എം വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ സെക്രട്ടറി സജീവ് ജോർജ് ,സംസ്ഥാന ഭാരവാഹികളായ അസീസ് ഭീമനാട്, ജി രാജലക്ഷ്മി, പികെ അബ്ബാസ്, മുഹമ്മദലി, വി സുകുമാരൻ, കെ ജി ബാബു, എൻ എസ് നൗഷാദ് , ബിജു ജോസ്, മനോജ് ചന്ദ്രൻ, സക്കീർഹുസൈൻ, ,ജയമോഹൻ, ജാസ്മിൻ കബീർ, ഹബീബുള്ള അൻസാരി, ജേക്കബ് മത്തായി, യു കെ ബഷീർ, ഉണ്ണികൃഷ്ണൻ നായർ പ്രസംഗിച്ചു.

Advertisment