Advertisment

ക്ഷേത്ര വാദ്യ കലാ അക്കാദമി മേഖല വാർഷിക സമ്മേളനം നടന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പുലാപ്പറ്റ:  ക്ഷേത്ര വാദ്യ കലാ അക്കാദമി മേഖല വാർഷിക സമ്മേളനം നാലിശ്ശേരി ഭഗവതി ക്ഷേത്രമണ്ഡപത്തിൽ നടന്നു . ക്ഷേത്ര വാദ്യ കലാ അക്കാദമി പാലക്കാട് ജില്ലാ മുഖ്യ രക്ഷാധികാരി കൊടകര രമേശ് ഉദ്‌ഘാടനം ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാ-സാംസ്കാരിക പൈതൃകമുണ്ട് നമ്മുടെ നാടിന്.

Advertisment

publive-image

അനുഷ്ഠാന കലകളുംനാടന്‍ കലകളുംക്ഷേത്ര കലകളും മുതല്‍ ആധുനിക കലാരൂപങ്ങള്‍ വരെ കേരളീയ സാംസ്കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു. പാരമ്പര്യ കലകളുടെ ഉത്ഭവ സ്ഥാനമാണ് ക്ഷേത്ര കലകളെന്നും ക്ഷേത്ര വാദ്യകലയെ പരിപോഷിപ്പിക്കുവാൻ യത്നിക്കേണ്ടതുണ്ടെന്നും പ്രസംഗകർ പറഞ്ഞു.

തിമില വിദ്വാൻ കോങ്ങാട് മധു അധ്യക്ഷനായി. മഠത്തിൽ ഹരി , വിനു കുളങ്ങര , ശുകപുരം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അഷ്ടപദി , തായമ്പക എന്നിങ്ങനെ ഉണ്ടായി.

Advertisment