Advertisment

'പ്രണവും സൈക്കിളും': ശ്രദ്ധേയമായി കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ പരിസ്ഥിതി ആഭിമുഖ്യ ബോധവൽക്കരണ ചിത്രം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്നും ഭാവിയിലെകനത്ത പരിസ്ഥിതി നാശത്തിലേക്ക് വിരൽ ചൂണ്ടിയും രവി തൈക്കാട് സംവിധാനം ചെയ്ത ഡോക്യൂഫിക്ഷൻ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു. പ്രണവും സൈക്കിളും'എന്നു പേരിട്ടിരിക്കുന്ന ചിത്രം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.

Advertisment

ചിത്രത്തിൻറെ ജില്ലയിലെ ആദ്യ പ്രദർശനം അസി. കലക്ടർ ചേതൻ കുമാർ മീണ ഐഎഎസ്പാലക്കാട്ട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ശാന്തകുമാരി മുഖ്യാതിഥിയായി. കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്ചിത്രം തയ്യാറാക്കിയിട്ടുള്ളത്.

publive-image

സ്ക്രിപ്റ്റ്: അനൂപ്.

മനുഷ്യന്റെ ആരോഗ്യത്തേയും അവന്റെ പരിസ്ഥിതിയേയും മാലിന്യ ആഘാതത്തിൽ നിന്ന് കുറയ്ക്കുക എന്നതുംപ്ലാസ്റ്റിക് ഉൾപ്പടെയുള്ള വസ്തുക്കളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതും പല ഉത്പന്നത്തിന്റെയും പുനഃചംക്രമണ സാധ്യത ബോധിപ്പിക്കുന്നതുമാണ് ഈ പരിസ്ഥിതി ആഭിമുഖ്യ ചിത്രം.

ദൈനംദിന ഉപയോഗ വസ്തുക്കൾ മാലിന്യങ്ങളായി തീരുന്നതിന്റെയും പൊതു നിരത്തിൽ നിന്നും അവ പെറുക്കിയെടുക്കുന്നവരുടെയും പ്രതിബദ്ധത മിഴിവാർന്ന വിധം ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും.

publive-image

ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ പുനരുപയോഗത്തിലൂടെ എന്ന ആശയം വിവിധ സംരംഭങ്ങളിലൂടെ പ്രാവർത്തികമാക്കുന്നവർ കൂടിയാണ്കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ സാരഥികൾ. ഒരു വിദ്യാർത്ഥിയുടെ സൈക്കിൾ യാത്രയും പുനഃചംക്രമണം എന്ന പ്രചോദനാത്മക പദവും പരിസ്ഥിതി-മനുഷ്യ കേന്ദ്രീകൃതമായി ആവിഷ്‌ക്കരിച്ചതിനാലാണ് ഈ ചിത്രം വെളിച്ചമാകുന്നത്.

പ്രകൃതിയുടെ സന്തുലനത്തിൽ മാലിന്യമില്ല. ഉപയോഗപ്രദമാകാത്ത, ബാക്കിയാകുന്ന ഒന്നുമില്ല. നമുക്കും വരും തലമുറക്കും ഇവിടെ ജീവിക്കണമെങ്കിൽ ഈ ഹരിതാഭയും പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും കൊണ്ടേ സാധ്യമാകൂ എന്ന ശക്തമായ മുന്നറിയിപ്പാണ് ഈ ചിത്രം മുന്നോട്ടുവെക്കുന്ന മഹത്തായ സന്ദേശം. കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ജില്ലാ-സംസ്ഥാന ഭാരവാഹികളും കലാ സ്നേഹികളും പ്രദർശനത്തിൽ പങ്കെടുത്തു.

Advertisment