Advertisment

പാഠപുസ്തകങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്. സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അപലപനീയം: കെ.എസ്.ടി.യു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  വേണ്ടത്ര കൂടിയാലോചനകളില്ലാതെ വിവിധ ഏജൻസികളുടെ സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്ന സർക്കാർ നടപടിയിൽ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

Advertisment

പൊതുവിദ്യാലയങ്ങളിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനിൽക്കുന്നതെന്നും പാഠപുസ്തക പരിഷ്കരണത്തിലൂടെ പാഠപുസ്തകങ്ങളെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമമെന്നും യോഗം ആരോപിച്ചു.

publive-image

അധ്യാപക തസ്തികകളിൽ പി.എസ്.സി നിയമനം ഉടൻ നടത്തുക,എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരം നൽകി ശമ്പളം ലഭ്യമാക്കുക, ഐ.ടി.പരിശീലനത്തിന്റെ പേരിൽ അധ്യാപകരുടെ പ്രൊബേഷൻ കാലാവധി പൂർത്തീകരിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് യോഗത്തിൽ അധ്യക്ഷനായി.

സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി സംസ്ഥാന സമിതി തീരുമാനങ്ങൾ വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, ട്രഷറർ വി.ടി.എ.റസാഖ്, പി.ഉണ്ണീൻകുട്ടി, ടി.നാസർ, ഹംസത്ത് മാടാല,എം.എൻ.നൗഷാദ്, റഷീദ് ചതുരാല, ഒ.കുഞ്ഞുമുഹമ്മദ്, ശിഹാബ് തൃത്താല, പി.അൻവർ സാദത്ത്, എ.മുഹമ്മദ് റഷീദ്, എൻ.കെ.ബഷീർ, പി. ഷിഹാബുദ്ദീൻ, ടി.ഐ.എം.അമീർ, പി.ജമാലുദ്ദീൻ എം.ഷാ ഹുൽഹമീദ് പ്രസംഗിച്ചു.

Advertisment