Advertisment

അധ്യാപക തസ്തികകൾ വെട്ടിച്ചുരുക്കൽ: സർക്കാരിന് താക്കീതായി കെ എസ് ടി യു പ്രതിഷേധ സമരം

New Update

പാലക്കാട്:   സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അധ്യാപക വിദ്യാർത്ഥി അനുപാതം പുന:ക്രമീകരിച്ച് പൊതുവിദ്യാലയങ്ങളിലെ അധ്യാപക തസ്തികകൾ വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.ടി.യു ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.

Advertisment

ഒട്ടേറെ അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തിയും അക്കാദമിക ഗുണനിലവാരം തകർത്തും പൊതുവിദ്യാഭ്യാസ മേഖല കലുഷിതമാക്കാനുള്ള ഇടത് സർക്കാർ നീക്കത്തിനെതിരെ കെ.എസ്.ടി.യു നടത്തിയ പ്രതിഷേധ സമരത്തിൽ നൂറ് കണക്കിന് അധ്യാപകർ പങ്കാളികളായി.

publive-image

പാലക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ ട്രഷറർ എം.എസ്.കരീം മസ്താൻ അധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം. അലി,സെറ്റ്കോ ജില്ലാ ചെയർമാൻ ഹമീദ് കൊമ്പത്ത്,

കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി.ഷൗക്കത്തലി,സെക്രട്ടറി ടി.എം. സാലിഹ്,എസ്.ഇ.യു ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഉമ്മർ ഫാറൂഖ്, എം.കെ.സൈദ് ഇബ്രാഹിം,

എം.ഹിദായത്ത്,പി.സി.എം.അഷ്റഫ്,പി.മുഹമ്മദ് കോയ,ആർ.ജാൻസി രത്നം,എ.എസ്.അബ്ദുൽ സലാം, ഇക്ബാൽ പുതുനഗരം പ്രസംഗിച്ചു.

എൻ.എസ്.നാസർ,വി.പി.മുസ്തഫ,വി.അബ്ദുറഹിമാൻ,സുബൈർ,ടി.കെ.നിഷാദ്,ഷുക്കൂർ നേതൃത്വം നൽകി. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബക്കർ അധ്യക്ഷനായി.സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, കെ.ടി.അബ്ദുൽ ജലീൽ,ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. എ.സലീം,ജില്ലാ സെക്രട്ടറിമാരായ സഫുവാൻ നാട്ടുകൽ,സി.എച്ച്. സുൽഫിക്കറലി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. അൻവർ സാദത്ത്, സി.പി.ഷിഹാബുദ്ദീൻ, ഹുസൈൻ കോളശ്ശേരി,സലീം നാലകത്ത്,കെ.ജി മണികണ്ഠൻ പ്രസംഗിച്ചു.

റഷീദ് ചതുരാല,കെ.ടി യൂസഫ്,കെ.എ.മനാഫ്,എൻ.ഷാനവാസലി,പി.പി.ഹംസ,കെ.സാബിറ,കെ.യൂനുസ് സലീം,കെ.ടി. ഷൈഖ് മുത്തുട്ടി,പി.നൗഷാദ് നേതൃത്വം നൽകി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പട്ടാമ്പിയിൽ നടത്തിയ പ്രതിഷേധ സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എം.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഒ.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നാസർ തേളത്ത് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സമിതി അംഗം വി.ടി.എ റസാഖ്,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുഹമ്മദലി കല്ലിങ്ങൽ,ട്രഷറർ ടി.സത്താർ,യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡണ്ട് സി.എ. സാജിദ്,സുരേഷ് ബാബു,സൽമാൻ, കെ.എസ്.ടി.യു ജില്ലാ ഭാരവാഹികളായ ഹംസത്ത് മാടാല, സി.ഖാലിദ്‌,എം.എൻ.നൗഷാദ്,പി.അബ്ദുൽനാസർ,ശിഹാബ് ആളത്ത് പ്രസംഗിച്ചു.

എൻ.കെ.ബഷീർ,റഷീദ് മരുതൂർ, സുഹൈൽ വല്ലപ്പുഴ,അമീർ കുമ്പിടി,യാഹുൽ ചാലിശ്ശേരി,വി.കെ.ഷംസുദ്ദീൻ,സി.കെ.ഷമീർ ബാബു നേതൃത്വം നൽകി.

Advertisment