Advertisment

ഇടതുസർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കും അധ്യാപകദ്രോഹ നടപടികൾക്കുമെതിരെ കെ എസ് ടി യു ജില്ലാ മാർച്ചും ധർണയും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  വിദ്യാഭ്യാസ മേഖലയിലെ ഏകപക്ഷീയ പരിഷ്കാരങ്ങൾ പിൻവലിക്കുക, അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ് പദ്ധതിയിലെ സർക്കാർ വഞ്ചന തിരുത്തുക, അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കെ-ടെറ്റ് സമയപരിധി വർധിപ്പിക്കുക, സമ്പൂർണ പെൻഷൻ സർവീസ് 25 വർഷമാക്കുക, എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക- പ്രവൃത്തിപരിചയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

Advertisment

publive-image

മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി അബ്ദുള്ള വാവൂർ സമരപ്രമേയം വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എം.എം.ഹമീദ്,മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം,കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, സെറ്റ്കോ ജില്ലാ കൺവീനർ പാറയിൽ മുഹമ്മദലി,കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞലവി, കെ.എച്ച്.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എച്ച്.ഫഹദ്, പി.അബ്ദുൽനാസർ പ്രസംഗിച്ചു.

വി.ടി.എ.റസാഖ്, കെ.ടി.അബ്ദുൽ ജലീൽ, പി.പി.എ.നാസർ, പി.ഉണ്ണീൻകുട്ടി,നാസർ തേളത്ത്, കെ.പി.എ.സലീം,എ.മൊയ്തീൻ,എം.എസ്.കരീം മസ്താൻ ഹംസത്ത് മാടാല, വി.പി.ഫാറൂഖ്, എം.എൻ.നൗഷാദ്, കെ.ഷറഫുദ്ദീൻ, എ.ഷിഹാബ്, കെ.കെ.സഫുവാൻ, കെ,ടി.ഷൗക്കത്തലി, ടി.എം.സാലിഹ്, കെ.അബൂബക്കർ, ഒ.കുഞ്ഞുമുഹമ്മദ്, മുഹമ്മദലി കല്ലിങ്ങൽ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.

Advertisment