Advertisment

കെ എസ് ടി യു മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം നടത്തി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ ജില്ലാ സമ്മേളനം നടത്തി. "വിദ്യാഭ്യാസം വിഭജനമല്ല ഉൾച്ചേർക്കലാണ് " എന്ന പ്രമേയത്തിൽ കുമരംപുത്തൂർ ജി.എൽ.പി സ്കൂളിൽ നടന്ന സമ്മേളനം മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എ.സലീം, റഷീദ് ചതുരാല, കെ.കെ.എം.സഫുവാൻ,പി.അൻവർ സാദത്ത്,സലീം നാലകത്ത്, കെ.എച്ച്.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എച്ച്.ഫഹദ്, ടി.കെ.എം.ഹനീഫ, കെ.എ.മനാഫ്,പി.ഹംസ,കെ.ടി.യൂസഫ്,പി.റഫീഖ് പ്രസംഗിച്ചു.

തുടർന്ന് സംഘടനാ സെഷൻ സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. സി.എച്ച്.സുൽഫിക്കറലി, എം.അബ്ദുൽഅസീസ്, പി.പി.ഹംസ, പി.കെ.നൗഷാദ്, പി.മുഹമ്മദലി, ടി.ഷിഹാബുദ്ദീൻ, കെ.മുഹമ്മദ് സ്വാനി, എൻ.അലി പ്രസംഗിച്ചു.

ഭാരവാഹികളായി അബൂബക്കർ കാപ്പുങ്ങൽ(പ്രസിഡണ്ട്), എം.അബ്ദുൽഅസീസ്, എൻ.ഷാനവാസലി,എൻ.എ.സു'ബൈർ, സി.കെ.റിയാസ്(വൈസ് പ്രസിഡണ്ടുമാർ), സി.എച്ച്.സുൽഫിക്കറലി(സെക്രട്ടറി), ഷമീർ മണലടി, കെ. അബു,പി.അബ്ദുൽനാസർ, കെ.പി.നീന(ജോ.സെക്രട്ടറിമാർ), സി.പി.ഷിഹാബുദ്ദീൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment