Advertisment

തച്ചമ്പാറ എ ഡി എസ് വാർഷികവും എസ്.എസ്.എൽ.സി, പ്ലസ് ടു സമ്പൂർണ്ണ എ പ്ലസ് വിജയികളെ ആദരിക്കലും

New Update

കല്ലടിക്കോട്: വനിതാ വികസനത്തിനും ക്ഷേമത്തിനും പുത്തന്‍ പ്രതീക്ഷകള്‍ പകർന്ന, സമൂഹത്തിന് അവഗണിക്കാന്‍ കഴിയാത്ത ഒരു പ്രസ്ഥാനമായി കുടുംബശ്രീ മാറിയതായി കല്ലടിക്കോട് എസ്.ഐ അനിൽകുമാർ ടി.മേപ്പിള്ളി പറഞ്ഞു. തച്ചമ്പാറ പതിമൂന്നാം വാർഡ് എഡിഎസ് വാർഷികവും എസ്.എസ്.എൽ.സി, പ്ലസ് ടു സമ്പൂർണ്ണ എ പ്ലസ് വിജയികളെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

നാടിന്റെ സര്‍വതല സ്പര്‍ശിയായ വികസനത്തോടൊപ്പം സ്ത്രീകളുടെ സാമൂഹികവും സാമ്പത്തിക ഉന്നമനത്തിനും ഊര്‍ജം പകരുന്ന പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീനാളിതുവരെ നടത്തിയിട്ടുള്ളത്.

publive-image

സമൂഹത്തിനാവശ്യമായ വിവിധ രംഗങ്ങളിലും സാധാരണക്കാര്‍ക്ക് ആവശ്യമുള്ള വസ്തുക്കളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടുകൊണ്ടാണ് കുടുംബശ്രീ, കുടുംബിനികൾക്കിടയിൽ അംഗീകാരം നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

publive-image

തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തിയാക്കിയവരെയും, സ്ത്രീ ശാക്തീകരണത്തിലും സംഘാടനത്തിലും പതിനഞ്ചു വർഷം സാരഥ്യം വഹിച്ച എ ഡി എസ് ചെയർപേഴ്സൺ ജെസിടോമിയെയും ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ ജോർജ് തച്ചമ്പാറ അധ്യക്ഷനായി.സിഡിഎസ് ചെയർപേഴ്സൺ അന്നമ്മ ജോൺ,വൈസ് ചെയർപേഴ്സൺ പ്രീത, തുടങ്ങിയവർ പ്രസംഗിച്ചു.

 

Advertisment