Advertisment

കുടുംബശ്രീ മുന്നേറ്റം കെട്ടിട നിർമാണ മേഖലയിലും. തച്ചമ്പാറയിൽ മൂന്ന് ബ്രിക്സ് യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി

New Update

തച്ചമ്പാറ:  ദാരിദ്ര്യലഘൂകരണ പ്രവര്‍ത്തനങ്ങളിലും തൊഴിൽ മേഖലയിലും സ്ത്രീകളെ സജ്ജരാക്കുകയാണ് തച്ചമ്പാറ പഞ്ചായത്ത്കുടുംബശ്രീ. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ മൂന്ന് ബ്രിക്സ് യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി.

Advertisment

publive-image

രണ്ട്, ഏഴ്, പതിമൂന്ന് വാർഡുകളിലെ ചൂരിയോട്, പാലക്കയം, എടായ്ക്കൽ എന്നിവിടങ്ങളിലാണ് ബ്രിക്സ് യൂണിറ്റ് തുടങ്ങിയത്. ഇവിടെ ബിൽഡിംഗ് മെറ്റീരിയൽസ് ഉൾപ്പെടെയുള്ളവ നിർമിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാനും ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർക്ക് സൗജന്യ നിരക്കിൽ കെട്ടിട സാമഗ്രികൾ ലഭ്യമാക്കാനും കഴിയും.

പുറത്തെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ കെട്ടിട സാമഗ്രികൾ പൊതുജനങ്ങൾക്ക് നല്കാനുമാവും. പാലക്കയത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ഷരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാത അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം സഫീർ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത, വാർഡ് മെമ്പർ ഷാജു പഴുക്കാത്തറ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി.മൊയ്തു, ചന്ദ്രിക രാജേഷ് എന്നിവർ പ്രസംഗിച്ചു.

എടായ്ക്കൽ, ചൂരിയോട് എന്നിവിടങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ പി.എം സഫീർ, ജോർജ് തച്ചമ്പാറ എന്നിവർ അധ്യക്ഷത വഹിച്ചു.

Advertisment