Advertisment

ഭിന്നശേഷി കുറ്റമോ കുറവോ അല്ല - ഭിന്നശേഷി ദിനാചരണം എം എൽ എ കെ.വി. വിജയദാസ് നിർവഹിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

 കരിമ്പ:  ഭിന്നശേഷി കുറ്റമോ കുറവോ അല്ല, വിഷമതകൾ ഉള്ളപ്പോഴും വിഭിന്നമായ കഴിവുകൾ അവർക്കുണ്ട്. ശാരീരിക പരിമിതികൾ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് 'കൂടെ 2018' ഭിന്നശേഷി ദിനാചരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

കരിമ്പപഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേർ ന്നാണ് കരിമ്പ ഗവ.യു.പി.സ്‌കൂളിൽ ഭിന്നശേഷിദിനം സംഘടിപ്പിച്ചത് . കോങാട്.എം.എൽ.എ. വിജയദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.

ശാരീരികവും മാനസികവുമായ പരിമിതികൾ സർഗശേഷിക്കു തടസ്സമല്ലെന്നു തെളിയിക്കുന്ന വിധമാണ് കുട്ടികൾ വിവിധ കലാകായിക പരിപാടികൾ നടത്തിയത്.

publive-image

വൈസ് പ്രസിഡന്റ് തങ്കച്ചൻ,ബ്ലോക്ക് മെമ്പർ ശാന്തകുമാരി, ജിമ്മിമാത്യു,പ്രിയ,മണികണ്ഠൻ കോട്ടപ്പുറം,സുമലത,മണികണ്ഠൻ.കെ.പി,ഐ.സി ഡി .എസ്ഓഫീസർ .വിജയലക്ഷ്മി ,എൽസമ്മ ടീച്ചർ, തുടങിയവർ പങ്കെടുത്തു സംസാരിച്ചു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.

Advertisment