Advertisment

യുക്തിവാദം കേവലം നിരീശ്വരവാദമല്ല. കെ വൈ എസ് മണ്ണാർക്കാട് താലൂക്ക് വാർഷിക സമ്മേളനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  യുക്തിവാദം കേവലം നിരീശ്വരവാദമല്ലെന്നും ശാസ്ത്ര സാങ്കേതിക വളർച്ചയനുസരിച്ചുള്ള ജീവിതചര്യയാണെന്നും സാഹിത്യകാരൻ ടി.ആർ.തിരുവഴാംകുന്ന് പറഞ്ഞു.

Advertisment

കേരള യുക്തിവാദി സംഘം മണ്ണാർക്കാട് താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ നിരീക്ഷകൻ എം.ജെ.ശ്രീചിത്രൻ "മതവും സ്ത്രീ സ്വാതന്ത്ര്യവും" നാടകകൃത്തും ആക്ടിവിസ്റ്റും ആയ കമൽ സി ചവറ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.

publive-image

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാണി പറമ്പേട്ട് ജില്ലാ പ്രസിഡണ്ട് ചന്ദ്രൻ തച്ചമ്പാറ, ശാസ്ത്രസാഹിത്യ പരിഷത്ത് സുധീർ മാസ്റ്റർ ജില്ലാ കമ്മിറ്റി അംഗം എം.വി. നീലാംബരൻ എന്നിവർ സംസാരിച്ചു.

ഫ്ലവേഴ്സ് ചാനലിൽ പരിപാടികൾ അവതരിപ്പിച്ച മെജിഷ്യൻ ശരവണൻ പാലക്കാടിനേയും ഗായകൻ കിഴിയേടത്ത് രാധാകൃഷ്ണനേയും യോഗത്തിൽ വെച്ച് ജില്ലാ കമ്മിറ്റി അംഗം കെ.ജെ.ഫിലിപ്പ് ആദരിച്ചു.

publive-image

പാലക്കാട്താലൂക്ക് പ്രസിഡണ്ട് വി.വി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.ശശിധരൻ സ്വാഗതവും സ്വാഗതവും താലൂക്ക് ട്രഷറർ കിഴിയേടത്ത് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി പ്രശസ്ത മെജിഷ്യൻ ശരവണൻ പാലക്കാട് ഷാഡോ ഷോയും മാജിക്കും അവതരിപ്പിച്ചു.തുടർന്ന് കിഴിയേടത്ത് രാധാകൃഷ്ണൻ മാനവിക ഗീതങ്ങളും ആലപിച്ചു.

Advertisment