Advertisment

പാലക്കാട് മലർവാടി, ടീൻ ഇന്ത്യ ലബ്ബൈക് 2K19 പ്രശ്നോത്തരി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  മലർവാടി, ടീൻ ഇന്ത്യ സംയുക്തമായി ജില്ലാ തലത്തിൽ ഹജ്ജ് കേന്ദ്രീകരിച് സ്കൂൾ വിദ്യാർത്ഥികൾക്കായി ലബ്ബൈക് 2K19 പ്രശ്നോത്തരി മോഡൽ സെൻട്രൽ സ്കൂൾ ആലത്തൂരിൽ നടത്തി. മലർവാടി, ടീൻ ഇന്ത്യ സംസ്ഥാന കമ്മിറ്റിയംഗം അബ്ദുനാസർ കറുതേനി സമ്മാന ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് നൗഷാദ്‌ മുഹിയുദ്ധീൻ, വി. മൂസ മൗലവി, മുസ്തഫ മാസ്റ്റർ, പി.എം. ബഷീർ, അബ്ദുറസാഖ് അലനല്ലൂർ, ഹസനാർ കുട്ടി, എ. ഉസ്മാൻ (ചെയർമാൻ), അബ്ദുൽ അസീസ് (സെക്രട്ടറി), പുഷപ്പരാജ് (പ്രിൻസിപ്പൽ), അബ്ദുറഹ്മാൻ ഹൈദർ (അഡ്മിൻ), യാക്കൂബ് (PTA പ്രസിഡന്റ്), ഹംദാൻ ഷിറാലി (ജില്ലാ ക്യാപ്റ്റൻ), അബ്ദുല്ല ഹസനാർ എന്നിവർ സംസാരിച്ചു

ഹൈസ്‌കൂൾ വിഭാഗത്തിൽ തശ് രീഫ.എ ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ പുതുനഗരം, റന ബഷീർ.കെ.കെ ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ കരിങ്ങനാട്, മുഹമ്മദ് ശാമിൽ മൗണ്ട് സീനാ ഇംഗ്ലീഷ് സ്കൂൾ പത്തിരിപ്പാല എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

യു. പി വിഭാഗത്തിൽ ഷിജിന ഫാത്വിമ മൗണ്ട് സീന പബ്ലിക് സ്കൂൾ പത്തിരിപ്പാല, മുഹമ്മദ് മുനീബ് എൻ.പി ഇസ് ലാമിക് ഓറിയന്റൽ ഹൈസ്കൂൾ കരിങ്ങനാട്, ഫാത്വിമ സന. സി. എസ് ഇർഷാദ് ഹൈസ്കൂൾ മണ്ണാർക്കാട് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

എൽ.പി വിഭാഗത്തിൽ മുഹമ്മദ് മിഷാൽ മൗണ്ട് സീനാ പബ്ലിക് സ്കൂൾ പത്തിരിപ്പാല, ഫുആദ് സമീൽ മോഡൽ സെൻട്രൽ സ്കൂൾ ആലത്തൂർ, ആഇശ നസ് ലിൻ.കെ.പി അൻസാർ സ്കൂൾ പടിഞ്ഞാറങ്ങാടി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Advertisment