Advertisment

ഊര്‍ജ്ജ സംരക്ഷണത്തിന് എൽ ഇ ഡി ബൾബുമായി വിദ്യാർത്ഥികൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: ഊര്‍ജ്ജസംരക്ഷണ സന്ദേശത്തോെടാപ്പം സ്വയം തൊഴില്‍ സാധ്യതകളും പകര്‍ന്ന് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം. സ്‌കൂളിലെ ടീൻഫോക്കസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ നാടിനൊപ്പം നില്‍ക്കുന്നത്.

Advertisment

publive-image

ക്ലബ്ബംഗങ്ങൾ തയ്യാറാക്കുന്ന ബള്‍ബുകള്‍ സഹപാഠികള്‍ക്കും ആവശ്യക്കാര്‍ക്കും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും. ബള്‍ബ് വിതരണത്തിലെ ലാഭവിഹിതം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനസഹായത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും.

ബൾബ് നിർമ്മാണ പരിശീലനം പ്രധാനാധ്യാപിക എ.രമണി ഉദ്ഘാടനം ചെയ്തു. ഭീമനാട് ജി.യു.പി.എസ് അധ്യാപകൻ സി.കെ.ഹംസ പരിശീലനത്തിന് നേതൃത്വം നൽകി. ടീൻഫോക്കസ് കൺവീനർ പി.മനോജ്, കെ.മൊയ്തുട്ടി, കെ.കെ.ഫാസിലത്ത്, ആതിര, കെ.കുഞ്ഞയമു, പി.ഗിരീഷ്, കെ.എസ്.മനോജ്, ജോൺ റിച്ചാർഡ്, കെ.ഉമ്മർ പ്രസംഗിച്ചു.

Advertisment