Advertisment

നല്ല നാളേക്ക് നല്ല കഥകൾ. പതിവ് കഥ പറച്ചിലുകളിൽ നിന്ന് വ്യത്യസ്തമായി ലീന ഒളപ്പമണ്ണയുടെ കഥാവതരണം

New Update

പാലക്കാട്:  വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച കഥ പറയൽ ശ്രദ്ധേയമായി. ലീന ഒളപ്പമണ്ണയും ,മഞ്ജുശ്രീ സുദർശനുമാണ് കഥാവതരണം നടത്തിയത്.

Advertisment

publive-image

ഗജപതി കുലപതി ,റെയിൻബോ ഫിഷ് എന്നീ കഥകളാണ് അവതരിപ്പിച്ചത് . കുട്ടികളുടെ അകക്കണ്ണിൽ കുസൃതി ജനിപ്പിക്കുന്ന മൂല്യബോധം വളർത്തുന്ന, സവിശേഷ അവതരണമായി ലീന ളപ്പമണ്ണയുടെ കഥപറച്ചിൽ. കരുണയും സ്നേഹവും ദാനവും മഹാമനസ്കതയും സാഹോദര്യവും കലർന്ന കഥകൾ കുട്ടികൾക്കും നല്ലൊരു ശ്രവ്യാനുഭവമായി.

ഉപമകളോടെയും രൂപകങ്ങളോടെയും വാക്കുകളുടെ ശബ്ദവ്യത്യാസത്തിൽ മുഖത്ത് മിന്നി മായുന്ന ഭാവങ്ങളിൽ കഥ ദൃശ്യരൂപത്തിൽ പറഞ്ഞു കൊടുത്തു. വായനശാല ബാലവേദിയിലെ മുപ്പതോളം കുട്ടികള്‍ പങ്കെടുത്തു.

publive-image

കഥാപാത്രങ്ങളായി രംഗത്തെത്തിയ അവതാരകർ കുട്ടികളെ അവര്‍ അറിയാതെ തന്നെ കഥയുടെ ഭാഗമാക്കി മാറ്റി. ലൈബ്രറി പ്രസിഡന്റ് സി കെ രാജൻ ,അരുൺ രാജ് ,ജയൻ ,ശിൽപ്പി കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisment