Advertisment

പാലക്കാടിന്റെ സാംസ്കാരിക സൗന്ദര്യത്തിനു അലങ്കാരമായി ജില്ലാ പബ്ലിക് ലൈബ്രറിയിൽ ഇനി ഇസ്‌ലാമിക് കൾച്ചറൽ കോർണറും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  അറിവിന്റെ രത്‌ന ഖനിയായി വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ ഇനി ഇസ്ലാമിക പഠനത്തിനും വായനക്കുമായി ഇസ്‌ലാമിക് കൾച്ചറൽ കോർണറും പ്രവർത്തന സജ്ജമായി. കേവലം ഒരു ലൈബ്രറി എന്നതിലുപരി സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക പരിപാടികളുടെ ജില്ലയിലെ മഹത്തരമായ കേന്ദ്രമാണ് ജില്ലാ പബ്ലിക് ലൈബ്രറി.

Advertisment

publive-image

ഏഴായിരത്തോളം അംഗങ്ങൾ ഉള്ള ലൈബ്രറിയിൽ നടന്നുവരുന്ന അനേക പരിപാടികളുടെ ഭാഗമായാണ് ഇസ്‌ലാമിക് കോർണറിനും ഇടം നൽകിയതെന്ന് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ പറഞ്ഞു. വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ പതിപ്പുകളായി രൂപാന്തരപ്പെട്ട ആധുനിക കാലത്ത് വായനയും പുതിയ ലോകങ്ങള്‍ തേടുകയാണ്.

പുസ്തകവായനാശീലം ധൈഷണിക മേഖലകളില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങളെ കൂടി അപഗ്രഥിച്ചു വേണം മാറിയ ലോകത്തെ സാംസ്‌കാരിക സാഹചര്യങ്ങളെ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും വിലയിരുത്തുവാന്‍. മഹത്തായ ഗ്രന്ഥകലവറകളാണ് അറിവന്വേഷണങ്ങളെ അടയാളപ്പെടുത്തുക. വായിക്കുന്നു എന്നതിനോടൊപ്പം എങ്ങനെ വായിക്കുന്നു, എന്ത് വായിക്കുന്നു, എന്നതും പ്രധാനമാണെന്ന് പ്രസംഗകർ പറഞ്ഞു.

publive-image

ഐ.പി.എച്ചിന്റെയും ഡയലോഗ് സെന്ററിന്റെയും സഹകരണത്തോടെയാണ് ഇസ്‌ലാമിക് കൾച്ചറൽ കോർണർ ലൈബ്രറിയിൽ ഒരുക്കിയത്. ഐ.പി.എച്ച് ഡയറക്ടർ ശൈഖ് മുഹമ്മദ് കാരക്കുന്ന്,എഴുത്തുകാരൻ പി.സുരേന്ദ്രൻ,സാംസ്ക്കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യനെടം, ഫറോക്ക് ഇർഷാദിയ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.യൂസുഫ്,ഡയലോഗ് സെന്റർ ജില്ലാ രക്ഷാധികാരി അബ്ദുൽ ഹക്കീം നദ്‌വി,നൗഷാദ് മുഹ്‌യുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisment