Advertisment

എൽ.എസ്.എസ്- യു.എസ്.എസ് വിജയികൾക്ക് ആദരം

New Update

മണ്ണാർക്കാട്: ഉപജില്ലയിൽ നിന്നും കഴിഞ്ഞ വർഷം എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥി പ്രതിഭകളെ ഉപജില്ലാ പാഠ്യാനുബന്ധ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഒ.ജി. അനിൽകുമാർ അധ്യക്ഷനായി. പ്രധാനാധ്യാപക ഫോറം കൺവീനർ കെ.വിജയകുമാർ, എ.ആർ.രവിശങ്കർ, വി.സുകുമാരൻ, എസ്.ആർ.ഹബീബുള്ള, ഹമീദ് കൊമ്പത്ത്, സിദ്ദീഖ് പാറോക്കോട്, റഷീദ് ചതുരാല, പി.അബ്ദുൽഗഫൂർ, കെ.ഹംസ, പി.വിജയൻ, പി.ഒ.കേശവൻ പ്രസംഗിച്ചു.

കഴിഞ്ഞ വർഷത്തിൽ മണ്ണാർക്കാട് ഉപജില്ലയിലാണ് സംസ്ഥാനത്തു ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടിയത്. 170 പേർക്ക് എൽ.എസ്.എസ്സും 70 പേർക്ക് യു.എസ്.എസ് സ്കോളർഷിപ്പും ലഭിച്ചു.

Advertisment