Advertisment

തെന്നിലാപുരത്തിന്റേത് ക്ഷേമരാഷ്ട്രത്തിനു വേണ്ടി സമർപ്പിച്ച ജീവിതം - എം. ജോസഫ് ജോൺ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  അരികുവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും ശബ്ദമായിരുന്ന തെന്നിലാപുരത്തിന്റെത് ക്ഷേമരാഷ്ട്രത്തിനു വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി എം.ജോസഫ് ജോൺ പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെന്നിലാപുരം അനുസ്മരണ സംഗമം പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

നിരപരാധികളളെ കൊന്നൊടുക്കുകയും രാജ്യത്ത് അസമാധാനം സൃഷ്ടിക്കുകയും യുദ്ധക്കൊതിയൻമാരായ ഭരണാധികാരികൾ രാജ്യം ഭരിക്കുകയും ചെയ്യുന്ന പുതിയകാലത്ത് ജനങ്ങൾക്കിടയിൽ സമാധാനവും സഹവർത്തിത്വവും സ്ഥാപിക്കുവാനും ക്ഷേമത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ പൊതു സമൂഹത്തിന് പ്രചോദനമാണെന്നും സഹജീവിയുടെ വേദനകളെ സ്വന്തം വേദനയായിക്കണ്ട മനുഷ്യ സ്നേഹിയായിരുന്നു തെന്നിലാപുരമെന്നും അദ്ദേഹം അനുസ്മരിച്ചു.

ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, കേരള കോൺഗ്രസ് (എം)ജില്ലാ സെക്രട്ടറി ശിവരാജേഷ്,സി.എം.പി മുൻ ജില്ലാ സെക്രട്ടറി മുരളി താരേക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന അസി.സെക്രട്ടറി മിർസാദ്, സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, പി.വി.വിജയരാഘവൻ, എം.പി.മത്തായി മാസ്റ്റർ കെ.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി പാലക്കാട് ജില്ലാ കമ്മിറ്റിയംഗം ഷെഫീഖ് അജ്മൽ വരച്ച തെന്നിലാപുരത്തിന്റെ ഛായാചിത്രം സംസ്ഥാന സെക്രട്ടറി എം.ജോസഫ് ജോൺ സുഗുഭ തെന്നിലാപുരത്തിന് സമർപ്പിച്ചു.

Advertisment