Advertisment

സംസ്ഥാനത്തെ മദ്യ ശാലകൾ അടച്ചിടണം: മദ്യ വിരുദ്ധ സമിതി

New Update

പാലക്കാട്:  കൊറോണ സാമൂഹ്യ വ്യാപനത്തിലേയ്ക്ക് കടന്നിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിലെ കള്ളുഷാപ്പുകളും വിദേശ മദ്യ ശാലകളും അടച്ചിടണമെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി പാലക്കാട് രൂപതാ സമിതി പ്രസിഡന്റ് മാത്യു സി എം ആവശ്യപ്പെട്ടു.

അളുകൾ കൂട്ടം കൂടുന്നതും യാത്ര ചെയ്യുന്നതും തടഞ്ഞ സർക്കാർ ബീവറേജസിന്റെ ഔട്ട്ലെറ്റുകളിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ വരിനിന്ന് മദ്യം വാങ്ങുന്നത് കൂടുതൽ ആളുകളിലേയ്ക്കും അവരുടെ കുടുംബങ്ങളിലേയ്ക്കും രോഗബാധ വ്യാപിക്കുന്നതിന്‌ ഇടയാക്കുമെന്നും മദ്യ ശാലകൾ അടച്ചിടാൻ സർക്കാർ തയ്യാറാകണമെന്നും അദേഹം ആവശ്യപ്പെട്ടു.

Advertisment