Advertisment

മഹിളാ സംഘം സമ്മേളനത്തോടനുബന്ധിച്ചുള്ള ഉൽപന്നശേഖരണ ജാഥക്ക് ഇടക്കുറുശ്ശിയിൽ സ്വീകരണം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:   ഓഗസ്റ്റ് 8,9,10 തിയ്യതികളിലായി പാലക്കാട് നടക്കുന്ന കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മഹിളാസംഘം ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, സംസ്ഥാന സമിതി അംഗം കെ.മല്ലിക എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഉൽപന്നശേഖരണ യാത്രയ്ക്ക് കരിമ്പ ഇടക്കുറുശ്ശിയിൽ സ്വീകരണം നൽകി.

Advertisment

publive-image

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ഉൽപന്നങ്ങൾ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഏറ്റുവാങ്ങി. ഇന്നത്തെ സ്ത്രീ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം സ്ത്രീ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന്റെഫലമാണ്.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഭരണാധികാരികൾ നിസ്സാരമായി കാണുന്നത് വേദനാജനകമാണ്.

publive-image

പുരോഗതിക്കായിഅണി ചേര്‍ന്ന നാം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് തീരുമാനിക്കണം. മഹിളാസംഘം സംസ്ഥാന സമിതി അംഗം കെ. മല്ലിക പറഞ്ഞു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ശാന്ത ,മണ്ഡലം കമ്മിറ്റി അംഗം ശ്രീജ, സി.പി.ഐ. ജില്ലാ എക്സിക്കുട്ടിവ് അംഗം പി. ശിവദാസൻ, പി.ചിന്നക്കുട്ടൻ, രാധാകൃഷ്ണൻ ,രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തൂ.

Advertisment