Advertisment

ടൂറിസം നിലച്ചു: മലമ്പുഴയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാം ഗാര്‍ഡന്‍ അടച്ചതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയെല്ലാം പ്രതിസന്ധിയിലാക്കി.

Advertisment

publive-image

<അടഞ്ഞുകിടക്കുന്ന കടകൾ>

കടകളില്‍ 99 ശതമാനവും അടഞ്ഞു കിടക്കുകയാണ്. റോക്ക് ഗാര്‍ഡന്‍, റോപ്പ് വേ, സ്‌നേക്ക് പാര്‍ക്ക് എന്നിവയെല്ലാം അടഞ്ഞുകിടക്കുന്നു. ബസ്സുകളിലും ഓട്ടോകളിലും ഹോട്ടലുകളിലും ആളില്ല. ലോഡ്ജുകളിലെ മുറികളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.

publive-image

<ബാർബർ ഷോപ്പ് ഉടമ - നാച്ചി മുത്തു>

കച്ചവടം 10 ശതമാനമായി കുറഞ്ഞെന്ന് മലമ്പുഴ കാര്‍ പാര്‍ക്ക് പരിസരത്ത് മില്‍മ കട നടത്തുന്ന രാജന്‍ പറഞ്ഞു. വിനോദസഞ്ചാരികളേക്കാള്‍ തദ്ദേശീയരാണ് കടയില്‍ വന്ന് ചായകുടിക്കുന്നത്. അവരുടെ കച്ചവടമാണ് കൂടുതല്‍.

publive-image

<ബസ്സ് ഡ്രൈവർ ഉമേഷ്, കണ്ടക്ടർ ശിവൻ, ബസ്സ് പാസഞ്ചേഴ്സ് ഗൈഡ് ഗംഗാധരൻ>

കൊറോണ ഭീതി പടര്‍ന്നതോടെ ഇവിടുത്തുകാര്‍ പോലും വരാതായിയെന്ന് രാജന്‍ പറയുന്നു.

ബസ്സില്‍ ആളു കുറവാണ്. ഡീസല്‍ ചെലവിനുള്ള പണം പോലും കിട്ടാത്ത സാഹചര്യത്തില്‍ പല ബസ്സുകളും ഓട്ടം നിര്‍ത്തി.

publive-image

<മലമ്പുഴ ഉദ്യാന ത്തിന്റെ വിജനമായ കവാടം>

ഒരു ട്രിപ്പില്‍ മലമ്പുഴയില്‍ നിന്നും മൂന്നു പേര്‍ മാത്രം കയറി ബസ്സ് കൊണ്ടുപോകേണ്ടതായ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് മലമ്പുഴ -പാലക്കാട് റൂട്ടിലെ ബസ് ഡ്രൈവര്‍ ഉമേഷ്, കണ്ടക്ടര്‍ ശിവന്‍, ബസ് പാസഞ്ചേഴ്‌സ് ഗൈഡ് ഗംഗാധരന്‍ എന്നിവര്‍ പറഞ്ഞു.

കൂടുതലായും ഡാമിനക്കരെ നിന്നുള്ളവരെ ആശ്രയിച്ച് ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന നാച്ചിമുത്തുവും പ്രതിസന്ധിയിലാണ്. അക്കരെ നിന്നുള്ളവരുടെ വരവ് കുറഞ്ഞതോടെ പണിയില്ലാതായെന്ന് നാച്ചുമുത്തു പറഞ്ഞു.

publive-image

<മിൽമ കട നടത്തുന്ന രാജൻ>

വൈറസ് പ്രതിരോധത്തിനായി ഡെറ്റോളില്‍ ഇട്ടാണ് പണി ആയുധങ്ങള്‍ സൂക്ഷിക്കുന്നതെന്നും പേപ്പര്‍ നാപ്ക്കിനാണ് മുഖം തുടക്കാന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും നാച്ചിമുത്തു പറഞ്ഞു.

Advertisment