Advertisment

പാലക്കാട് മലങ്കര സുറിയാനി കത്തോലിക്കാ സഭ പരിസ്ഥിതി പഠന സെമിനാറും നേതൃത്വ പരിശീലനവും നടത്തി

New Update

പാലക്കാട്:  മലങ്കര കത്തോലിക്കാ അസോസിയേഷൻ, സമൃദ്ധി സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ശിരുവാണി - ഇരുമ്പാമുട്ടി സെന്റ് ജോസഫ് മലങ്കര പള്ളിയിൽ എംസിഎ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറും ദുരന്ത നിവാരണ സേന രൂപീകരണവും കരിമ്പ മേഖല വാർഷിക അസംബ്ലിയും ശ്രദ്ധേയമായി.

Advertisment

publive-image

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. സജീവ് ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കാടുകൾ കത്തിയാലും, കടലിൽ വിനാശങ്ങൾ സംഭവിച്ചാലും അതൊന്നും നമ്മെ ബാധിക്കുന്നില്ലല്ലോ എന്ന മട്ടിലുള്ള ജീവിതം ആശാസ്യമല്ല.

ദുരിതാശ്വാസ, പുനരധിവാസ, പരിസ്ഥിതി സംരക്ഷണ നടപടികളെക്കുറിച്ചു ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങണം. അങ്ങനെയെങ്കിൽ കൂടുതൽ മുൻകരുതൽ ആവശ്യമായ മേഖലകൾ ചൂണ്ടിക്കാണിക്കാനാകും.സി.കെ.ജയശ്രീ പറഞ്ഞു.

ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ പൊതുജന പങ്കാളിത്തത്തോടെ എന്തെല്ലാം ക്രമീകരണം ആവശ്യമാണെന്ന് യോഗം ചർച്ച ചെയ്തു. കാരിത്താസ് ഇന്ത്യ പ്രോഗ്രാം മാനേജർ ശോഭ ജോസ് ദുരന്ത നിവാരണ സേന രൂപീകരണവും നേതൃത്വ പരിശീലന ക്ലാസും നയിച്ചു.

രൂപത പ്രസിഡന്റ് വി.സി.ജോർജ് കുട്ടി അധ്യക്ഷനായി. എം സി എ സഭാ തല പ്രസിഡന്റ് വി.പി.മത്തായി മുഖ്യ പ്രഭാഷണം നടത്തി.

ഫാ.തോമസ് പുല്ലുകാലായിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂ,പഞ്ചായത്ത് അംഗങ്ങളായ ഹാരിസ്,രാജി പഴയകളം, സുമലത, ബിന്ദു പ്രേമൻ, രൂപതാ ഭാരവാഹികൾ പങ്കെടുത്തു. എംസിഎ മേഖല ജനറൽ സെക്രട്ടറി സജീവ് ജോർജ് സ്വാഗതവും ഷിബു പനച്ചിക്കൽ നന്ദിയും പറഞ്ഞു.

Advertisment