Advertisment

ഇതരസംസ്ഥാന തൊഴിലാളി ക്ഷേമത്തിന് 'മാനവ്' ഫൗണ്ടേഷൻ ജില്ലയിൽ പ്രവർത്തനമാരംഭിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: അതിഥി സംസ്ഥാന തൊഴിലാളി ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ മാനവ് മൈഗ്രന്റ് വെൽഫെയർ ഫൗണ്ടേഷന്റെ ജില്ലയിലെ ആദ്യത്തെ യൂനിറ്റ് കഞ്ചിക്കോട് ഫൈസൽ ഇൻഡസ്ട്രീസിൽ രൂപീകരിച്ചു. ജില്ലയില്‍ തൊഴിലെടുക്കുന്ന മറ്റു സംസ്ഥാന തൊഴിലാളികളെ എല്ലാവിധത്തിലും സഹായിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ക്കായി സഹായ കേന്ദ്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്മാനവ്.

Advertisment

publive-image

ഹ്യൂമൺ വെൽകെയർ ഫൗണ്ടേഷൻ (വിഷൻ 2026) ചെയർമാൻ എ.മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.  'മാനവ്' ജില്ലാ കൺവീനർ എം.അബ്ദുറസാഖ്അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ മെമ്പർ എം.സുലൈമാൻ 'മാനവി'ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

റിട്ട.അറബിക് സ്പെഷൽ ഓഫീസർ കേരള അബ്ദുൽ കെരീം മാഷ്, കെ.എ.സലാം അമീർഹംസ എന്നിവർ സംസാരിച്ചു.യൂനിറ്റ് കൺവീനറായി ഷാൻ മുഹമ്മദിനെ തെരഞ്ഞെടുത്തു.

Advertisment