Advertisment

കുരുന്നു കണ്ണുകളിൽ കുസൃതി തിളക്കം. ആവേശമായി പ്രവേശനോത്സവം

New Update

മണ്ണാർക്കാട്:  മണ്ണാർക്കാട് താലൂക്കിലെ സ്‌കൂളുകളില്‍ വര്‍ണാഭമായിരുന്നു പ്രവേശനോത്സവദിനം. കളി ചിരികളും കൗതുകങ്ങളുമായി കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു.

Advertisment

publive-image

മലയോര മേഖലയായ മരുതുംകാട് എൽ.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.

അക്ഷര വെളിച്ചം തേടി കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് എത്തുമ്പോള്‍ ഉണ്ടാകുന്ന ആഘോഷാന്തരീക്ഷത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. കുട്ടികളുടെ കണ്ണിലെ കുസൃതിയും വിദ്യാലയ ജീവിതത്തോടുള്ള ആകാംക്ഷയും ആര്‍ക്കും ആഹ്ലാദകരമാണ്‌.

publive-image

അക്കാദമിക മികവും വിദ്യാലയ മികവും തലമുറകളിലേക്കു കൈമാറ്റം ചെയ്യുകയാണ് പൊതു വിദ്യാലയങ്ങൾ. കുരുന്നുമനസുകളില്‍ ജ്ഞാനമികവു പകരുന്ന ഈ ഈ പൊതു ഇടങ്ങളാണ് ഇനിയുള്ള കാലത്ത് മാനുഷികമൂല്യങ്ങളുടെയും മത നിരപേക്ഷതയുടെയും പ്രതീക്ഷയുള്ള ഇടങ്ങൾ-പ്രസംഗകർ പറഞ്ഞു.

അധ്യാപകരായ ആഷ്ലി ജോൺ, ജോൺസൺ,എം പി ടി എ ഉഷ, സുമിത്ര, സുനി, പിടിഎ പ്രസിഡന്റ്സുമി ഷിജി തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി ആഭിമുഖ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വൃക്ഷതൈ നടീൽ നടന്നു. കുട്ടികൾക്ക് പുസ്തകവും സമ്മാനങ്ങളും വിതരണം ചെയ്തു.

Advertisment