Advertisment

മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ ചിത്രകലാ കൂടൊരുക്കി പ്രവേശനോത്സവം

New Update

പാലക്കാട്:  മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ ചിത്രകലാ കൂടൊരുക്കി നടത്തിയ പ്രവേശനോത്സവം തികച്ചും കമനീയമായി. പാതി വഴിയിൽ പഠനം നിർത്തേണ്ടി വരുകയും ഇപ്പോൾ തുല്യതാ ക്ലാസിലൂടെ പത്താംതരം പരീക്ഷക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന അബ്ബാസ് എല്ലോറയും കെ.ജി.സോമനാഥനുമാണ് ചിത്രക്കൂടിന് നാന്ദി കുറിച്ചത്.തുടർന്ന് കുട്ടകൾ അവരവരുടെ കലാവൈഭവം പ്രകടിപ്പിച്ചു.

Advertisment

publive-image

പ്രവേശനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുൻ സിപ്പൽ കൗൺസിലർ കെ.മൻസൂർ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് കെ.പി അഷറഫ് അദ്ധക്ഷനായി. കുട്ടികൾക്കുള്ള സൗജന്യ പുസ്തകവിതരണം കൗൺസിലർ പുഷ്പലത വിജയൻ നിർവഹിച്ചു.

സൗജന്യ യൂണിഫോമിന്റെ വിതരണം കൗൺസിലർ സി.കെ അഫ്സലും നവീകരിച്ച പ്രിപ്രൈമറിയുടെ ഉദ്ഘാടനം കെ.പി അഷറഫും നിർവഹിച്ചു.പ്രധാനധ്യാപകൻ കെ.കെ.വിനോദ് കുമാർ,കെ.ഹമീദ്, അബൂവറോടൻ, കെ.യൂസുഫ്, എം.എൻ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Advertisment