Advertisment

മറ്റാരു മറൈൻ ഡ്രൈവായി മണ്ണാർക്കാട് പട്ടണം. പൗരത്വ ബില്ലിനെതിര പ്രതിഷേധം ഇരമ്പി

New Update

നാധിപത്യ മതേതര കക്ഷികളുടേയും ബഹുജന സംഘടനകളുടേയും സാംസ്‌ക്കാരിക കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മണ്ണാർക്കാട് കൂറ്റന്‍ കേന്ദ്രീകൃത റാലി സംഘടിപ്പിച്ചു.

Advertisment

മണ്ണാർക്കാടിന്റെ തെരുവുകൾ എൻആർസി ക്കെതിരെ, കേന്ദ്ര സർക്കാറിനെതിരെ പ്രക്ഷുബ്ധമായി.

ആസാദിയും അസ്സലാമും ഇങ്കിലാബും ജയ് ഭീം വിളികളുമായി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനസഞ്ചയം ഒഴുകിയെത്തി.

publive-image

ഭരണഘടനയെ ശിഥിലമാക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഭരണഘടന സംരക്ഷണസമിതിയുടെനേതൃത്വത്തിൽപ്രതിഷേധ മഹാറാലി സംഘടിപ്പിച്ചത്.

ഫാഷിസ്റ്റ് ശക്തികള്‍ രാജ്യത്ത് സാമുദായികമായ വേര്‍തിരിവുകള്‍ സൃഷ്ടിച്ചിക്കുന്നതിനും മതസ്പര്‍ദ്ദയിലൂടെ രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്നതിനും ശ്രമിക്കുകയാണ്.ഇന്ത്യയുടെമഹത്തായ മൂല്യങ്ങൾക്കും പൈതൃകത്തിനുംവിരുദ്ധമായാണ്കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തികൊണ്ടിരിക്കുന്നത്.

ജനകീയപോരാട്ടങ്ങൾ അവസാനിക്കുന്നില്ല. മതത്തിന്റെ പേരിൽ രാജ്യ നിവാസികളെ ശിഥിലമാക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന വിട്ട് നിന്ന് രാജ്യാഭിവൃദ്ധിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാവണമെന്നും നേതാക്കൾ പറഞ്ഞു.

എംഎൽഎ അഡ്വ. ഷംസുദ്ദീൻ, മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള,മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ്‌ബേബി, ഡോക്ടർ കമ്മാപ്പ, കോൺഗ്രസ് നേതാവ് പി.ആർ സുരേഷ്, അഹ്‌മദ്‌ അഷ്‌റഫ്ഫായിദാ ബഷീർ, ഹബീബ് ഫൈസി, മുസ്തഫഅശ്‌റഫി കക്കുപ്പടി, പി.സി.സിദ്ദീഖ് സഖാഫി,സി.എ സഈദ്,

കെ.കെ.അബ്ദുള്ള, അബൂബക്കർ അവണക്കുന്ന്,റഷീദ് കൊടക്കാട്, രാധാകൃഷ്ണൻ മണ്ണാർക്കാട്, അനീസ്, കൗണ്സിലർമാരായ മൻസൂർ, സിറാജ്,ഇബ്രാഹിം, പുഷ്പൻ ,സുരേഷ് , വ്യാപാരി വ്യവസായി നേതാക്കൾ തുടങ്ങി നിരവധി പേർ റാലിക്ക് നേതൃത്വം നൽകി.

Advertisment