Advertisment

ചൈനാ വൈദ്യം: അംഗീകൃത പഠന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: ആൾ കേരള ആൾട്രനേറ്റീവ് മെഡിസിൻഅസ്സോസിയേഷനു കീഴിൽ മണ്ണാർക്കാട് ആരംഭിക്കുന്ന ചൈനാവൈദ്യം പഠന-പരിശീലന കോഴ്സുകളിലേക്ക്അപേക്ഷകൾ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത എസ്.എസ്‌.എൽ.സി, പ്ലസ് ടു ലോകത്തെവിടെയും അംഗീകാരമുള്ള കോഴ്സ്.

ചൈനയിലെ സിജാങ് യൂണിവേഴ്‌സിറ്റിയുടെ സിലബസ്. നാട്ടുവൈദ്യത്തിന്റെ പുനരുജ്ജീവനവും ഔഷധസസ്യങ്ങളുടെയും തനതു ചികിത്സാ രീതികളുടെയും പ്രാധാന്യത്തെപ്പറ്റിയുള്ള അറിവ് വളർത്തലും അവയുടെ പരിപാലനത്തെ പ്രോത്സാഹിപ്പിക്കലും മുഖ്യലക്ഷ്യമാക്കുന്ന ഗവേഷണ വിഭാഗത്തിനാണ് ഈ പഠന പദ്ധതികളുടെ മേൽനോട്ടം.

സ്വദേശത്തും വിദേശത്തുമായി ചൈനാ വൈദ്യ ചികിത്സാ രീതിയിൽ ഇരുപത്തഞ്ച് വർഷത്തെ പരിചയമുള്ള ഡോ.ശൈഖ് അലാവുദ്ദീനാണ്കോഴ്സ് ഇൻസ്ട്രക്ടർ. ഒരു വർഷമാണ്കോഴ്‌സ്ദൈർഘ്യം. വിശദ വിവരങ്ങൾക്ക്: 7592931075,8136951075.

Advertisment