Advertisment

ദേശീയ പാതയിൽ അപകടക്കെണിയൊരുക്കി ക്യാമറ തൂണുകൾ

New Update

തച്ചമ്പാറ:  റോഡ് സുരക്ഷയുടെ ഭാഗമായി ദേശീയപാതയുടെ അരികിൽ സ്ഥാപിച്ച കാമറക്കാലുകൾ അപകടക്കെണിയൊരുക്കുന്നു. മണ്ണാർക്കാട് - പാലക്കാട് റൂട്ടിൽ ചൂരിയോടിൽ സ്ഥാപിച്ച ക്യാമറക്കാലുകളാണ് അപകടം വിളിച്ചോതുന്നത്.

Advertisment

റോഡു നവീകരണത്തിന്റെ ഭാഗമായി ദേശീയപാത വീതി കൂട്ടിയതോടെ ക്യാമറതൂണുകൾ റോഡിലാണ് ഇപ്പോൾ നിൽക്കുന്നത്.

publive-image

റോഡ് നന്നാവുകയും വീതി കൂടുകയും ചെയ്തതോടെ പരമാവധി വേഗതയിലെത്തുന്ന പല വാഹനങ്ങളും വളരെ അടുത്തെത്തുമ്പോൾ മാത്രമാണ് നടുറോഡിൽ നിൽക്കുന്ന ക്യാമറക്കാലുകൾ കാണുക. പെട്ടെന്ന് ബ്രേക്കിടുന്നത് കാരണമായി അപകടങ്ങൾക്ക് സാധ്യതകൾ കൂടുതലാണ്.

ദേശീയപാത നവീകരണത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളുമായി കൃത്യമായ ഏകോപനമില്ലാതെയാണ് പണികൾ പുരോഗമിക്കുന്നത്.

പോലീസ് ഡിപ്പാർട്ടുമെന്നാണ് സുരക്ഷയുടെ പേരിൽ ഇവിടെ ക്യാമറ സ്ഥാപിച്ചത്. എന്നാൽ അതേ ക്യാമറക്കാലുകൾ തന്നെ ജനങ്ങളുടെ ജീവനു ഭീഷണിയാവുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് ഡിപ്പാർട്ട്മെന്റ്.

റോഡ് നവീകരണത്തിന്റെ പേരിൽ ക്യാമറ മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ട പോലീസ്ഡിപ്പാർട്ട് മെന്റിനോട് നിരവധി തവണ കരാറുകാർ ആവശ്യപ്പെട്ടിട്ടും ഡിപ്പാർട്ട്മെന്റ് അനാസ്ഥ കാണിക്കുകയാണെന്നാണ് കരാറുകാരുടെ ഭാഷ്യം.

അതേസമയം, ഡിപ്പാർട്ടുമെന്റുകളുടെ ഏകോപനമില്ലാത്ത പ്രവർത്തനങ്ങൾ മൂലം മൂലം പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ്ട് പൊതുജനങ്ങൾ അനുഭവിക്കുന്നത്.

ദേശീയ പാതയിൽ ആവർത്തിക്കുന്ന വാഹനാപകടങ്ങളിൽ ജനരോഷം ശക്തമാണ്. റോഡു നിർമ്മാണം യാത്രക്കാരുടെ ജീവനെടുക്കുന്ന വിധത്തിലുള്ള അപകട പരമ്പരകൾക്കാണ് വഴിവെക്കുന്നത്.

വിഷയത്തിൽ അനാസ്ഥ തുടർന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്കു കേസെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി നാട്ടുകാർ രംഗത്തുണ്ട്. അധികൃതർ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ നടപടി ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisment