Advertisment

ഗാന്ധി ദർശനം നിത്യ പ്രസക്തം. തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  പലതിന്റെയും പേരില്‍ പോരടിക്കുന്ന ഇക്കാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തിയും ആ ജീവിതത്തിന്റെ പുനര്‍വായനയും മുന്‍പത്തെക്കാള്‍ അനിവാര്യമാവുകയാണെന്ന് ഗാന്ധി ജയന്തി ദിനത്തിൽ തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

വിദ്യാർത്ഥികൾക്യാംപസ് ശുചീകരണം നടത്തി. മനുഷ്യനും പ്രകൃതിക്കും പ്രായോഗികമായ കർമപദ്ധതികളും ആശയങ്ങളുമായി മഹാത്മജി കാണിച്ച വഴികൾ ലോകത്തിന് ഇന്നും നൂതനസന്ദേശങ്ങൾ പകരുന്നതാണ്.

ഗാന്ധിയുടെ ലളിത ജീവിത രീതി ഏറ്റവും പ്രധാനമാണെന്നും എങ്ങനെ ലളിതമായി ജീവിക്കാം എന്നതിന് അതിനപ്പുറമുള്ള മാതൃകയില്ലെന്നും മുഖ്യ പ്രഭാഷണം നടത്തിയ സാഹിത്യകാരൻ ടി.ആർ. തിരുവഴാംകുന്ന്പറഞ്ഞു.സഹനമാണ് ഗാന്ധിയന്‍ അഹിംസയുടെ അടിത്തറ. സത്യവും അഹിംസയും അനിവാര്യതയാണെന്നും സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാര്‍ഗവുമാണെന്ന് ഗാന്ധിജി പ്രായോഗികമാക്കി.

publive-image

ഫക്കീറായ ഒരു രാഷ്ട്രപിതാവ് വേഷത്തിലും ജീവിത കർമത്തിലുംലോക രാഷ്ട്ര നേതാക്കളുടെകൂട്ടത്തിൽ വ്യത്യസ്തനായി.പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ്‌സ്വഛ്‌ഭാരത് മിഷൻഉദ്ഘാടനം നടത്തി. ഡോ.വിമൽ ആന്റണി പദ്ധതി പ്രവർത്തനങ്ങളുടെ വിവരണം നൽകി.

ഡോ.ജി.ഗിരീഷ് വർമ,വാർഡ് മെമ്പർ പ്രദീപ്,അബ്ദുൽഅലി,മരിയ ജോസഫ്,സെറ്റല്ല സിറിയക്,ഡോ.ഷംന,ഡോ.പ്രസൂൺ,കെ.സുനിൽ,രമ്യ ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. നിർമൽ സുരേന്ദ്രൻ സ്വാഗതവും അനന്ദന നന്ദിയും പറഞ്ഞു.

Advertisment