Advertisment

ബാലഗോകുലം മണ്ണാർക്കാട് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ഗോകുല സമിതി ശിബിരം സംഘടിപ്പിച്ചു

New Update

മണ്ണാർക്കാട്:  ബാലഗോകുലം മണ്ണാർക്കാട് താലൂക്ക് സമിതി ഗോകുല അംഗങ്ങൾക്കായി ഏകദിന ശിബിരം സംഘടിപ്പിച്ചു. കല്ലടിക്കോട് നടന്ന പരിപാടിയിൽ രാജൻ അധ്യക്ഷനായി. കവയത്രി കെ.ആർ.ആതിര ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കുഞ്ഞു കഥകളായും അനുഭവങ്ങളായും നല്ല പാഠങ്ങൾ സ്വാംശീകരിക്കാൻ പരന്നവായന ശീലമാക്കണമെന്ന് ആതിര പറഞ്ഞു. ബാലമനസ്സുകളില്‍ ഉത്തമ ഗുണങ്ങള്‍ പകരുന്നതോടൊപ്പം ചരിത്രത്തിന്റെ താരാപഥങ്ങളില്‍ ശോഭിച്ചുനിന്ന അതുല്യ വ്യക്തിത്വങ്ങളുടെ മാതൃകാ ജീവിതങ്ങള്‍ പറഞ്ഞു കൊടുക്കണം.

നന്മ പറഞ്ഞും സേവനം ചെയ്യിപ്പിച്ചും ശീലിപ്പിക്കുക. വിനയം, ബഹുമാനം, കരുണ, സ്നേഹം, സത്യസന്ധത തുടങ്ങിയ സദ്ഗുണങ്ങൾ കുട്ടികളുടെ മനസ്സിൽ വളർത്തിയെടുക്കേണ്ടതിന്റെ അനിവാര്യത പ്രസംഗകർ സൂചിപ്പിച്ചു.

ബാലഗോകുലം സാരഥികളായ രതീഷ്‌മാസ്റ്റർ, മഹേഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment