മണ്ണാർക്കാട്: തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് തുടക്കം കുറിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ മന്തുരോഗാണു വാഹകർ പാലക്കാട് ജില്ലയാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സമൂഹ ചികിത്സ പരിപാടി ജില്ലയിലുടനീളം നടപ്പിലാക്കുന്നത്.
*ഗുളിക വിതരണ പരിപാടിയുടെ ഉദ്ഘാടനം തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ. രമണി* നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ പുഷ്പലത അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, മെഡിക്കൽ ഓഫീസർ ഡോ.ഹണി റോസ് തോമസ്, ജെ.എച്ച്.ഐ. സി. കൃഷ്ണൻകുട്ടി, സുഹൈൽ.പി. യു. ജെ. പി.എച്ച്.എൻ ബെറ്റി ജോസഫ്, ഷാജിത പി.പി, നിഷ ജോസഫ്, ലിജി.പി വി എന്നിവർ പ്രസംഗിച്ചു.
വിവിധ സ്ഥലങ്ങളിൽ നടന്ന ജനകീയ കൂട്ടായ്മകൾക്ക് വാർഡ് മെമ്പർമാരും, ആരോഗ്യ വകുപ്പ് ജീവനക്കാരും, ആശാ പ്രവർത്തകരും നേതൃത്വം നൽകി.