Advertisment

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാൻ 'മാലാഖ'. ബോധവല്‍ക്കരണ പരിപാടികള്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത് മണ്ണാർക്കാട് സി.ഐ സജീവൻ

New Update

പാലക്കാട്:  കുട്ടികള്‍ സമൂഹത്തിന്റെ പുഞ്ചിരിയാണെന്നും നിഷ്കളങ്കതയുടെ മാലാഖമാരാണെന്നും മണ്ണാർക്കാട് സി.ഐ സജീവ്.

Advertisment

കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് കേരള പൊലീസ് രൂപം നല്‍കിയ 'മാലാഖ' സമൂഹ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

മണ്ണാർക്കാട് കെ.ടി.എം ഹൈസ്‌കൂൾ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾക്കൊപ്പം സ്റ്റേഷനിൽവച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഇപ്പോൾ വേവലാതികള്‍ ഉണ്ടായി കൊണ്ടിരിക്കുന്ന കാലമാണ്.

ഓരോ കുട്ടിയേയും സ്വന്തം കുട്ടികളെ പോലെ കാണാൻ ഓരോരുത്തർക്കും കഴിയുന്നിടത്താണ് സുരക്ഷ.

രണ്ടര മാസം നീളുന്ന പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പൊലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കും.

പൊതുജനങ്ങളില്‍ നിന്നുളള പ്രതികരണവും അഭിപ്രായവും ലഭ്യമാക്കും. അതത് സ്റ്റേഷനുകളിലെ പൊലീസ് മേധാവിമാര്‍ക്കാണ് പരിപാടികളുടെ മേല്‍നോട്ട ചുമതല.

publive-image

കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ദേശങ്ങള്‍ പതിപ്പിച്ച 'വാവ എക്‌സ്പ്രസ്' എന്ന പേരിലുളള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ പര്യടനം നടത്തും.

ഇതിനുപുറമെ ഓരോ പ്രദേശത്തും സാംസ്‌കാരിക വൈജ്ഞാനിക പരിപാടികള്‍, ബോധവൽക്കരണപൊതുപരിപാടികള്‍, പൊലീസിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കർമ പരിപാടികൾ നടത്തും.

കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യമായ അവബോധം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയാണ് മാലാഖയുടെ ലക്ഷ്യം. ജെ ആർ സി കോഡിനേറ്റർ നൂർമുഹമ്മദ് പോലീസുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Advertisment