Advertisment

മണ്ണാർക്കാട് ബ്ലോക്കിൽ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭകൾക്ക് തുടക്കമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  മണ്ണാർക്കാട് ബ്ലോക്കിലെ ആദ്യ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ തച്ചമ്പാറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചൂരിയോട് അംഗൻവാടിയിൽ നടന്നു.  കഴിഞ്ഞ വർഷം ഏറ്റവുമധികം തൊഴില്‍ ദിനങ്ങള്‍ പൂർത്തിയാക്കിയ സുജാത അധ്യക്ഷയായി.

Advertisment

publive-image

മണ്ണാർക്കാട് ബി ഡി ഒ രതീഷ്, ജോയിന്റ് ബി ഡി ഒ ജാക്വിലിൻ, കേരള സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ പുതുശ്ശേരി ശ്രീനിവാസൻ,പാലക്കാട് ജില്ല റിസോഴ്സ് പേഴ്സൻ ഗിരീഷ് എന്നിവർ പങ്കെടുത്തു. മണ്ണാർക്കാട് ബ്ലോക്ക് റിസോഴ്സ് പേഴ്സൻ ടി ആർ രാകേഷ് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളില്‍ 80% സ്ത്രീകളാണ്.  തൊഴിലെടുത്തതിന്റെ വേതനം യഥാസമയം അനുവദിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.  സുരക്ഷ ക്രമീകരണങ്ങൾ വേണ്ടതുപോലെ പണിസ്ഥലത്ത് ഇല്ലെന്നും ,വിജിലൻസ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും റിപ്പോർട്ടിൽ വിലയിരുത്തി.

അടുത്ത സോഷ്യൽ ഓഡിറ്റിംഗ് ഗ്രാമസഭ ജൂലൈ 27 നു 2 മണിക്ക് പഞ്ചായത്ത് ഹാളിൽ ചേരും.

Advertisment