Advertisment

പ്രതിരോധത്തിന്റെ കരുത്തോടെ 'സർവൈവൽ' കുട്ടികളുടെ പതിപ്പ്

New Update

മണ്ണാർക്കാട്: മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ വരെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസിനെതിരെ "സർവൈവൽ " പതിപ്പുമായി കുട്ടികളുടെ പ്രതിരോധനിര രൂപപ്പെട്ടു. മണ്ണാർക്കാട് ജി എം യു പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥികളാണ് സർവൈവലിന്റെ സൃഷ്ടാക്കൾ.

Advertisment

publive-image

അതിജീവനത്തിന്റെ പാത ദുർഘടമല്ലെന്നും എന്നാൽ തികച്ചും കരുതലിന്റെതായിരിക്കണം ജീവിതശൈലി എന്നും ശക്തിയുക്തം വെളിപ്പെടുത്തുന്നതാണ് പതിപ്പിന്റെ ഇതിവൃത്തം. അനാരോഗ്യം വരുത്തി വയ്ക്കുന്ന ദുരന്തമുഖങ്ങൾ പതിപ്പിൽ അനാവരണം ചെയ്തിട്ടുണ്ട്.

ആരോഗ്യമാണ് സർവ്വധനാൽ പ്രധാനം എന്ന് കുട്ടികൾ ഉച്ചൈസ്തരം ബോധ്യപ്പെടുത്തുന്നു. വർത്തമാന പത്രങ്ങളിലൂടെയും ശാസ്ത്ര മാസികകളിലൂടെയും നിരീക്ഷണ കൗതുകങ്ങളിലൂടെയും കണ്ടെത്തിയ വസ്തുതകൾ പുനർവിചിന്തനം നടത്തി ആവിഷ്കരിക്കാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്.

സർവൈവലിന്റെ പ്രകാശനം ഗ്രന്ഥശാല സംഘത്തിന്റെ ഒറ്റപ്പാലം താലൂക്ക് കൗൺസിൽ അംഗവും സ്കോൾ കേരള ജില്ല അസിസ്റ്റൻറ് കോ ഓഡിനേറ്ററുമായ വിനോദ് സേതുമാധവൻ നിർവഹിച്ചു.

മണ്ണമ്പറ്റ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ ഡിഎഡ് വിദ്യാർഥികളായ സിദാൻസിദ്ദീഖ് , ജെ.ആഗ്നൽ ബിനീഷ്, ബി.ഗോകുൽ , വി. ശ്രുതി എന്നിവരാണ് സർവൈവലിന്റെ അണിയറശില്പികൾ. എം.എൻ കൃഷ്ണകുമാർ , പി. മനോജ് ചന്ദ്രൻ , സക്കീർ ഹുസൈൻ പി.എം. സഹീറ ബാനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment