Advertisment

മണ്ണാർക്കാട് സാംക്രമിക രോഗങ്ങൾക്കെതിരെ തുവാല വിപ്ലവം

New Update

മണ്ണാർക്കാട്:  കൊറോണ പോലുള്ള സാംക്രമിക രോഗങ്ങൾക്കെതിരെ ബോധവാന്മരാവുകയും പ്രതിരോധതന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മണ്ണാർക്കാട് ജിഎംയുപി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും സർക്കാർ താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ തുവ്വാല പ്രതിരോധം സംഘടിപ്പിച്ചു.

Advertisment

ജലജന്യരോഗങ്ങളെകുറിച്ചും ജന്തുജന്യരോഗങ്ങളെകുറിച്ചും ബോധവാന്മാരായവർ വായുജന്യ രോഗങ്ങളെ സംബന്ധിച്ച് വേണ്ടത്ര അവഗാഹമുള്ളവരായി കാണുന്നില്ല.

ഈ സാഹചര്യത്തിൽ അനുയോജ്യമായ നടപടി കൾ എടുക്കുന്നതിലൂടെ മാത്രമെ സാംക്രമിക രോഗങ്ങളെ പൂർണ്ണമായും ചെറുക്കാൻ കഴിയുകയുള്ളൂവെന്ന് തുവ്വാല വിപ്ലവം വ്യക്തമാക്കി. കുട്ടികകളും അധ്യാപകരും അറിയാനും പറയാനും പ്രവർത്തിക്കാനും തയ്യാറെടുത്തു കൊണ്ടുള്ള പ്രതിജ്ഞ ചൊല്ലി.

ആരോഗ്യ വകുപ്പിന്റെ തുവ്വാലകൾ കുട്ടികൾക്ക് നൽകി ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗ്ഗീസ് ബോധവത്കരണ ക്ലാസ് എടുത്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുഷ നിലമ്പൂർ, ആരോഗ്യ പ്രവർത്തകൻ ഷമീർ മണ്ണാർക്കാട്, പ്രധാനാധ്യാപകർ കെ.കെ. വിനോദ് കുമാർ , ഹെൽത്ത് ക്ലബ്ബ് കൺവീനർ എസ്.ലക്ഷ്മി കുട്ടി, പ്രസിഡന്റ്.ഷഹന , സെക്രട്ടറി ഷംന എന്നിവർ പങ്കെടുത്തു.

Advertisment