Advertisment

സ്കൂൾ ശീതകാല പാർലമെൻ്റ് സമ്മേളനം. പ്രളയാനന്തര കേരളം ശ്രദ്ധ ക്ഷണിക്കൽ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ജനാധിപത്യത്തിൻ്റെ ശ്രീകോവിലുകളാണ് സ്കൂളുകളെന്നും പാർലിമെൻ്ററി ജനാധിപത്യത്തിൻ്റെ നാരായവേരുകൾ കുട്ടികൾക്ക് ബോധ്യപ്പെടേണ്ടത് സ്കൂളുകളിൽ നിന്നായിരിക്കണമെന്നും പ്രഖ്യാപിച്ചുകൊണ്ട് മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിൽ സ്കൂൾ പാർലിമെൻ്റ് ശീതകാല സമ്മേളനം അരങ്ങേറി.

Advertisment

publive-image

നയപ്രഖ്യാപന പ്രസംഗം ഗവർണർ ഫരീദ അക്ബർ നിർവഹിച്ചു. സ്പീക്കർ അംന കെ.സുബൈർ ചടങ്ങുകൾ നിയന്ത്രിച്ചു. പ്രളയാനന്തര കേരളത്തിൻ്റെ പുന:സൃഷ്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി അസ്മിൻ നൈല ആമുഖഭാഷണത്തിൽ വിശദീകരിച്ചു.

മികച്ച പാർലിമെൻ്റേറിയനായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട, ഡൽഹി പാർലിമെൻ്റ് സന്ദർശിച്ചവടശ്ശേരിപ്പുറം ഗവ.ഹൈസ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് നാസിം വിശിഷ്ടാതിഥിയായി പങ്കെടുത്തു.

publive-image

ശേഷം നടന്ന ചോദ്യോത്തര വേളയിൽ അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വകുപ്പുതല മന്ത്രിമാരായ ഹൂദ്യാ കൃഷ്ണ ,ആയിഷ ഷാലിമ, അൻഷിദ, മുഹമ്മദ് നസീം എന്നിവർ മറുപടി നൽകി. പ്രധാനാധ്യാപകൻ കെ.കെ.വിനോദ്കുമാർ, എം.എൻ.കൃഷ്ണകുമാർ ,പി.ബഷീർ, എന്നിവർ സംബന്ധിച്ചു.

Advertisment