Advertisment

മണ്ണാർക്കാട് ജൂനിയർ റെഡ് ക്രോസ് 'വെള്ളരിപ്രാവുകൾ' ഡോക്യുമെന്ററി ഫിലിം ചിത്രീകരണം ആരംഭിച്ചു

New Update

 മണ്ണാർക്കാട്:   മണ്ണാർക്കാട് കെടിഎം ഹൈസ്‌കൂൾ ജെആർസി പ്രവർത്തനങ്ങളിലൂടെ, കുട്ടികൾ ആർജ്ജിച്ച ജീവിതമൂല്യങ്ങൾ ദൃശ്യ വൽക്കരിക്കുന്ന 'വെള്ളരിപ്രാവുകൾ' സാമൂഹ്യ അവബോധ ഡോക്യുമെന്ററിയുടെ സ്വിച്ഓൺ കർമം നഗരസഭാ വൈസ് ചെയർമാൻ ടി ആർ സെബാസ്റ്റ്യൻ നിർവഹിച്ചു.

Advertisment

publive-image

സ്‌കൂൾ ജെആർസി കോർഡിനേറ്റർ നൂർ മുഹമ്മദ് മാഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 12വർഷമായി സ്‌കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെയും സാമൂഹ്യ ജീവകാരുണ്യ സംരംഭങ്ങളുടെയും ക്രോഡീകരണമാണ് പുഞ്ചിരി ക്രിയേഷൻസ് പുറത്തിറക്കുന്ന ഡോക്യുമെന്ററി ഫിലിം.

സമൂഹത്തെ നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ജെ.ആർ.സി പോലുള്ള പദ്ധതികൾ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നുണ്ട്. സാമൂഹിക ശാക്തീകരണത്തിലും വ്യക്തിത്വ വികാസത്തിലും പാഠ്യേതര പ്രവർത്തനങ്ങൾ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു.

കുട്ടികളില്‍ പ്രതികരണ ബോധവും സേവനതല്പരതയും വളര്‍ത്തുന്നതിന് ഇത് സഹായകമാണെന്നും യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് കുട്ടികളിൽ മാറ്റം സാധ്യമായതെന്നും ടി.ആർ.സെബാസ്റ്റ്യൻ പറഞ്ഞു.

പ്രധാനധ്യാപകൻ രാധാകൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി ശങ്കരനാരായണൻ, സമദ് കല്ലടിക്കോട്, ഉണ്ണിജോസഫ്,അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി ഡോക്യുമെന്ററി ഉടൻ പ്രേക്ഷകരിലെത്തിക്കും.

Advertisment