Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിരോധനിര തീർത്ത് കെ എസ് ടി യു ഉപജില്ലാ സമ്മേളനം

New Update

മണ്ണാർക്കാട്:  രാജ്യത്തിന്റെ ബഹുസ്വരതക്കുംമതേതര പാരമ്പര്യത്തിനും നിരക്കാത്ത പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതിനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ.

Advertisment

publive-image

ഈ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാഷ്ട്രശിൽപികൾ രൂപംകൊടുത്ത മഹത്തായ ഭരണഘടനയുടെ മൂല്യങ്ങൾക്ക് തീർത്തും എതിരാണ്. രാജ്യത്തെ പ്രബലമായ ന്യൂനപക്ഷ വിഭാഗത്തിന് പൗരത്വം നിഷേധിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീചമായ ശ്രമങ്ങളെ മതേതര ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ടി.യു മണ്ണാർക്കാട് ഉപജില്ലാ സമ്മേളനവും പൗരത്വ നിയമ ഭേദഗതിക്കെതിരായ അധ്യാപക പ്രതിരോധനിരയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജി.എം.യു.പി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.എ.സിദ്ദീഖ് അധ്യക്ഷനായി.

മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ,മണ്ഡലം ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂർ കോൽക്കളത്തിൽ, കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, വൈസ് പ്രസിഡണ്ട് സി.എം.അലി,ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ഹുസൈൻ കോളശ്ശേരി,

കെ.ടി.അബ്ദുൽജലീൽ,കെ.എം.സാലിഹ,കെ.പി.നീന,ഉപജില്ലാ പ്രസിഡണ്ട് അബ്ദുൽ റഷീദ് ചതുരാല,സെക്രട്ടറി പി.അൻവർസാദത്ത്,ട്രഷറർ സലീം നാലകത്ത് പ്രസംഗിച്ചു."നിർഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം" എന്ന പ്രമേയത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം ഡോ.ജൗഹർ മുനവ്വിർ ഉദ്ഘാടനം ചെയ്തു.

publive-image

തുടർന്ന് പ്രതിഭാസംഗമം മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ.സലാമും യാത്രയയപ്പ് സമ്മേളനം കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സിദ്ദിഖ് പാറോക്കോടും ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളിൽ ജില്ലാ ഭാരവാഹികളായ നാസർ കൊപ്പം, പി.പി.എ.നാസർ, കെ.പി.എ.സലീം, കെ.ഷറഫുദ്ദീൻ, നാസർ തേളത്ത്, ഹംസത്ത് മാടാല, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കർ കാപ്പുങ്ങൽ,സെക്രട്ടറി സി.എച്ച്. സുൽഫിക്കറലി, സി.പി.ഷിഹാബുദ്ദീൻ, കെ.എ.മനാഫ്, ടി.കെ.എം.ഹനീഫ,എൻ.ഷാനവാസ്,കെ.ടി.ഹാരിസ്,വി.പി.മുസ്തഫ,കെ.സാബിറ,കെ.യൂനുസ് സലീം,പി.പി.അബ്ദുള്ള,പി.പി.അബ്ദുൽബഷീർ,കെ.അലി,കെ.എച്ച്.എസ്.ടി.യു സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ടി.പി. മുഹമ്മദ് റഫീഖ്, ജില്ലാ പ്രസിഡണ്ട് എം.പി. സാദിഖ്, കെ.ടി.യൂസഫ്,കെ.ജി.മണികണ്ഠൻ, ടി.പി.അബ്ദുൽ സലീം പ്രസംഗിച്ചു.

സമ്മേളനത്തിന് മുന്നോടിയായി മതത്തി​​​​ന്റെ പേരിൽ പൗരന്മാരെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഒരുക്കിയപ്രതിരോധനിരയിൽനൂറ് കണക്കിന് അധ്യാപകർ അണിചേർന്നു.

Advertisment