Advertisment

മണ്ണാർക്കാട് മണ്ഡലം എം.എസ്.എഫ്: കെ.യു.ഹംസ പ്രസിഡണ്ട്, ഷിബ്ലി തെങ്കര ജനറൽ സെക്രട്ടറി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ജനാധിപത്യം ഭീഷണി നേരിടുന്ന കാലിക സാഹചര്യത്തിൽ യഥാര്‍ത്ഥ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാനുള്ള ദൗത്യ നിർവ്വഹണത്തിൽ എം.എസ്.എഫ് പ്രവർത്തകർ ക്രിയാത്മക പങ്കുവഹിക്കണമെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള അഭിപ്രായപ്പെട്ടു.

Advertisment

''ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് " എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച എം.എസ്.എഫ് നിയോജകമണ്ഡലം പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ ഭരണകൂടം നഷ്ടപ്പെടുത്തിയ രാജ്യത്തിന്റെ യശസ്സ് വീണ്ടെടുക്കാൻ വിദ്യാര്‍ത്ഥികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

publive-image

സമുദായത്തെയും രാജ്യത്തെയും നയിക്കാന്‍ എം.എസ്.എഫ് പ്രവർത്തകർ പ്രാപ്തരാകണമെന്നും കളത്തിൽ കൂട്ടിച്ചേർത്തു.എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് അജ്മൽ റാഫി പച്ചീരി അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീർ പഴേരി,ഹമീദ് കൊമ്പത്ത്,റഷീദ് മുത്തനിൽ,മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ടി. അബ്ദുള്ള,പാറശ്ശേരി ഹസ്സൻ,റഹീസ് എടത്തനാട്ടുകര, എ.കെ.കുഞ്ഞയമ്മു,പടുവിൽ മാനു,മുനീർ താളിയിൽ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ബിലാൽ മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജനറൽ സെക്രട്ടറി കെ.യു. ഹംസ സ്വാഗതവും ട്രഷറർ മുഹമ്മദ് ഷിബ്‌ലി തെങ്കര നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.യു. ഹംസ (പ്രസിഡണ്ട്) കെ.പി. അഫ്‌ലഹ്, മനാഫ് കോട്ടോപ്പാടം, ഷൗക്കത്ത് തിരുവഴാംകുന്ന്, എ.മുഹമ്മദ് ഉനൈസ്, അർഷദ് പള്ളിക്കുന്ന്, നിഷാദ് ആനമൂളി(വൈസ് പ്രസിഡണ്ടുമാർ), മുഹമ്മദ് ഷിബ് ലി തെങ്കര(ജനറൽ സെക്രട്ടറി), ടി.പി.ജാബിർ അലി, എം.കെ. ആഷിദ്‌, ഷനൂബ് പഴേരി, സിനാൻ പള്ളിക്കുന്ന് (ജോയിന്റ് സെക്രട്ടറിമാർ), സജീർ ചങ്ങലീരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment