Advertisment

മണ്ണാർക്കാട് നഗരസഭ സൈക്കിൾ വിതരണം ചെയ്തു 

New Update

മണ്ണാർക്കാട്:  കുട്ടികളുടെ പഠന മികവിനോടൊപ്പം കായിക ക്ഷമതയും ഉറപ്പു വരുത്തുക എന്ന താല്പര്യത്തോടെ മണ്ണാർക്കാട് നഗരസഭക്ക് കീഴിലുളള എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന എസ് സി വിഭാഗം കുട്ടികൾക്ക് സൗജന്യ സൈക്കിൾ വിതരണം നടത്തി.

Advertisment

publive-image

എം ഇ എസ്, കെ ടി എം, ദാറുന്നജാത്ത് എന്നീ ഹൈസ്കൂളുകളിൽ പഠിക്കുന്ന മുപ്പത്തിയഞ്ച് കുട്ടികളാണ് സൈക്കിളിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. അപേക്ഷിച്ച മുഴുവൻ പേർക്കും സൗജന്യ സൈക്കിൾ വിതരണം ചെയ്യാൻ നഗരസഭ കൗൺസിൽ തീരുമാനിക്കുകയും ചെയ്തു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ചടങ്ങ് ലളിതമാക്കിയാണ് സൈക്കിൾ വിതരണം നടത്തിയത്. നഗരസഭ ചെയർപേഴ്സൺ എം കെ സുബൈദ വിതരണോദ്ഘാടനം നിർവഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ ടി ആർ സെബാസ്റ്റ്യൻ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ കുമാരി സി എച്ച് നുസ്രത്ത് പദ്ധതി വിശദീകരിച്ചു. നഗരസഭാ കൗൺസിലർമാരായ കെ സി അബ്ദുറഹ്മാൻ, സി കെ അഫ്സൽ എന്നിവർ സംബന്ധിച്ചു.

Advertisment