Advertisment

മണ്ണാർക്കാട് തെരുവിൽ സമരക്കനൽ തീർത്ത് ശാഹീൻ ബാഗ് മൂന്നാം ദിനം

New Update

മണ്ണാർക്കാട്:   ഇന്ത്യയെ വർഗീയമായി വിഴുങ്ങാൻ കാത്തിരിക്കുന്ന ഫാസിസത്തിനെതിരായ നിർണായക പോരാട്ടമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ അഭിപ്രായപ്പെട്ടു.

Advertisment

സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർ പിന്നീട് കാലത്തോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

publive-image

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ശാഹീൻ ബാഗ് ഐക്യദാർഢ്യ സമരവാരത്തിൽ മണ്ണാർക്കാട് നഗരസഭ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മൂന്നാംദിവസത്തെ സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ് ലിം മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.സി.അബ്ദുറഹിമാൻ അധ്യക്ഷനായി. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി.

മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി റഫീഖ് കുന്തിപ്പുഴ, ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള,മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം,ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യനെടം,ഡി.സി.സി സെക്രട്ടറി പി.ആർ. സുരേഷ്,എൻ. ഹംസ,ടി.എ.സിദ്ദീഖ്,പി.കോയക്കുട്ടി,റഷീദ് ആലായൻ, ഗഫൂർ കോൽക്കളത്തിൽ,

കറുക്കിൽ മുഹമ്മദലി,സി. ഷഫീഖ് റഹ്മാൻ, ഹുസൈൻ കളത്തിൽ, നഗരസഭാധ്യക്ഷ എം.കെ.സുബൈദ, എം.മമ്മദ്ഹാജി, എം.പി.എ.ബക്കർ,റഷീദ് മുത്തനിൽ, ഹമീദ് കൊമ്പത്ത്, എം.കെ.ബക്കർ,എ.മുഹമ്മദലി,എം.കെ.മുഹമ്മദലി,

നാസർ പുളിക്കൽ,ടി.കെ. മരക്കാർ,ഹുസൈൻ കോളശ്ശേരി,നൗഫൽ കളത്തിൽ,മുനീർ താളിയിൽ,പ്രൊഫ.ടി.സൈനുൽ പ്രസംഗിച്ചു.

സി.കെ.അബ്ദുറഹിമാൻ,മുജീബ് പെരുമ്പിടി, ടി.കെ.യൂസഫ് ഹാജി,ഐ.മുഹമ്മദ്,റഷീദ് കുറുവണ്ണ, നാസർ പാതാക്കര, നഗരസഭാ കൗൺസിലർമാരായ സി.കെ.അഫ്സൽ, വി.സിറാജുദ്ദീൻ,

മാസിത സത്താർ, സി.എച്ച്.നുസ്റത്ത്, ഷഹ്ന കല്ലടി,ഷാഹിന, സക്കീന,മുനീറ സലീന,ഉണ്ണികൃഷ്ണൻ,യൂത്ത്ലീഗ് ഭാരവാഹികളായ സക്കീർ മുല്ലക്കൽ, സി.മുജീബ് റഹ്മാൻ, വി.കെ.ഷമീർ,സി.കെ.സദക്കത്തുള്ള,സമദ് പൂവ്വക്കോടൻ,ഷമീർ,സ്വാലിഹ്,ആഷിദ്, സാലിഹ്,ആദിൽ, ഷമീർബാബു നേതൃത്വം നൽകി.

സഹീർ കൊളപ്പറമ്പ്, ബിന്ദു കുന്തിപ്പുഴ സമരഗീതങ്ങൾ ആലപിച്ചു.

Advertisment