Advertisment

തച്ചമ്പാറ വായന ശാലയുടെ നേതൃത്വത്തിൽ വയോജന വേദി വാർഷികവും ദേശ ചരിത്രാവലോകനവും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:   ജീവിത സായാഹ്നത്തില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന്അവർ ഒന്നിച്ചു കൂടി. ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായാണ് തച്ചമ്പാറ വായനശാല സംഘടിപ്പിച്ച ചടങ്ങിൽ വയോജന ആദരം, വയോജന വേദി വാർഷികം, തച്ചമ്പാറ ചരിത്രാന്വേഷണം എന്നീ പരിപാടികൾ നടന്നത്.

Advertisment

publive-image

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മൊയ്തു ഉദ്ഘാടനം ചെയ്തു. ജോൺ സോളമൻ അധ്യക്ഷനായി. വയോജന പരിപാലനത്തിന്റെ ഭാഗമായി ചർച്ചകളും കലാപരിപാടിയും അരങ്ങേറി. വയോജനങ്ങളെ അവഗണിക്കുന്നത് പ്രബുദ്ധ ജനതക്ക് ചേർന്നതല്ല. വലിച്ചെറിയലിന്റെയും ഉപേക്ഷിക്കലിന്റെയും ലോക സംസ്ക്കാരത്തിൽ വൃദ്ധർ ഒരു ഭാരമായി ഗണിക്കപ്പെടുന്നു. വൃദ്ധ ജനങ്ങളെ ദയാവായ്‌പോടെ അറിയേണ്ടത് യുവാക്കളാണെന്നും പ്രസംഗകർ പറഞ്ഞു.

ജെറി ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രഥമ ഭരണസമിതിയിലെ എട്ട് അംഗങ്ങളിൽ ഇന്നുള്ള മുൻ പ്രസിഡണ്ട് എൻ.ടി.തോമസ്, മുൻ പഞ്ചായത്ത് അംഗങ്ങളായ ഇമ്മാനുവൽ ജേക്കബ്ബ്, സി.പാലൻകുട്ടിയേയും തച്ചമ്പാറ സർവ്വീസ് സഹകരണ ബാങ്ക് ആദ്യ സെക്രട്ടറി എം.ശങ്കരനാരായണൻ, നൂറു വയസ്സിന് മുകളിൽ പ്രായമുള്ള ഇ.എം.സലീം, കേര കേസരി സംസ്ഥാന അവാർഡ് ലഭിച്ച ബിജു ജോസഫ് അന്തർ ദേശീയ ഓൺലൈനിംഗ് പെയിന്റിംഗ്‌ മത്സരത്തിൽ അവാർഡ്കരസ്ഥമാക്കിയ കൃഷ്ണദാസ് തച്ചമ്പാറ എന്നിവരെ ആദരിച്ചു.

publive-image

തച്ചമ്പാറയുടെ ചരിത്രം ഒരന്വേഷണം എന്ന പരിപാടിയിൽ എം.ഉണ്ണികൃഷ്ണൻ, കെ.കെ.നാരായണൻ, ജോസഫ് മാത്യു, എം.രാമകൃഷ്ണൻ, ചന്ദ്രൻ തച്ചമ്പാറ, പി.ദാമോദരൻ, എ.രാമകൃഷ്ണൻ, മുഹമ്മദാലി ബുസ്താനി, വി.ഉണ്ണികൃഷ്ണൻ, കെ.ഹരിദാസൻ എന്നിവർ സംസാരിച്ചു.

വയോജന സൗഹൃദ വേദി സെക്രട്ടറി എം.രാജഗോപാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.നൗഷാദ് സ്വാഗതവും വി.പത്മനാഭൻ നന്ദിയും പറഞ്ഞു. തൃക്കടീരി ബി ഇ എം സ്‌കൂൾനിർമ്മിച്ച 'വയോജനം' വീഡിയോ സംഗീത ആൽബം പ്രദർശനവും നടത്തി.

Advertisment