Advertisment

യു.ഡി.എഫ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂർ:  ബന്ധുനിയമന വിവാദത്തിലുൾപ്പെട്ട മന്ത്രി കെ.ടി.ജലീലും സ്ത്രീപീഢനകേസിൽ ആരോപണവിധേയനായ പി.കെ.ശശി എം.എൽ.എയും രാജിവെക്കുക, ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും മറ്റ് നിയന്ത്രണങ്ങളും അടിയന്തിരമായി പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണയും പ്രതിഷേധ കൂട്ടായ്മയും നടത്തി.

publive-image

ചെയർമാൻ ടി.എ.സലാം അധ്യക്ഷനായി.കേരളാ കോൺഗ്രസ് സംസ്ഥാന ജന്നറൽ സെക്രട്ടറി ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.സി.ബേബി, ജില്ലാ -മണ്ഡലം നേതാക്കളായ എൻ.ഹംസ, പി.അഹമ്മദ് അഷറഫ്,ടി.എ.സിദ്ദീഖ്, വി.വി.ഷൗക്കത്തലി, റഷീദ് ആലായൻ, പൊൻപാറ കോയക്കുട്ടി, എം.ആർ.സത്യൻ,സി.മുഹമ്മദ് ബഷീർ, കെ.ബാലു,എ.അയ്യപ്പൻ, ജോസ് പീറ്റർ, കറൂക്കിൽ മുഹമ്മദലി, കെ.തങ്കച്ചൻ, എം.പി.എ.ബക്കർ, തച്ചമ്പറ്റ ഹംസ, വി.സി.രാമദാസ്, ആലായൻ മുഹമ്മദലി, എം.കെ. ബക്കർ, ഹമീദ് കൊമ്പത്ത്, പി.കെ. ഉമ്മർ, കെ.വേണുഗോപാൽ, ബഷീർ തെക്കൻ, യൂസഫ് പാക്കത്ത്, എ.അസൈനാർ, കാസിം ആലായൻ, പി.അഹമ്മദ് സുബൈർ, ഹുസൈൻ കളത്തിൽ, പൂതാനി നസീർബാബു, എൻ. ഉമ്മർഖത്താബ്,എം.കെ. മുഹമ്മദാലി, റഷീദ് മുത്തനിൽ, എം.കെ. രാമചന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അഫ്സര പ്രസംഗിച്ചു.

Advertisment