Advertisment

മണ്ണാർക്കാട് വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് ജനരോഷം

New Update

മണ്ണാർക്കാട്:  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽകേന്ദ്ര-സംസ്ഥാന സർക്കാരുകൾതുടരുന്ന അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത്ലീഗ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജനരോഷം' പ്രതിഷേധ സമരം നടത്തി.

Advertisment

പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, പെട്രോളിയം ഉത്പ്പന്നങ്ങൾ തുടങ്ങിയവയുടെ അമിതമായ വിലവർധനവ് മൂലം ജനങ്ങൾ പൊറുതിമുട്ടിയിട്ടും വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിൽ സർക്കാരുകൾ തികഞ്ഞ പരാജയമാണെന്ന് സമരക്കാർ ആരോപിച്ചു.

publive-image

മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് നൗഷാദ് വെള്ളപ്പാടം അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് കെ.പി.എം.സലിം മുഖ്യപ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായൻ,മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ താളിയിൽ, നൗഫൽ കളത്തിൽ, യൂസഫ് പാക്കത്ത്, ഷറഫു ചേനാത്ത് പ്രസംഗിച്ചു.

യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ സി. കെ.അഫ്സൽ, ടി.പി. മൻസൂർ, വി.ഷൗക്കത്ത്, സി.കെ.സദക്കത്തുള്ള, സൈനുദ്ദീൻ കൈതച്ചിറ, റഷീദ് കല്ലടി, ജിഷാർ ബാബു, മുജീബ് റഹ്മാൻ, മുനീർ പുല്ലത്ത്, റഷീദ് കള്ളമല, സക്കിർ മുല്ലക്കൽ, ഷമീർ വേളക്കാടൻ, ഉണ്ണീൻ ബാപ്പു, പി.നൗഷാദ് പടുവിൽ മാനു, അലി കൊടക്കാട്, കെ.യു.ഹംസ, മനാഫ്, സജീർ നേതൃത്വം നൽകി.

Advertisment